Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാലില്‍ കുളിച്ചും കന്നുകാലികളെ പാലിൽ കുളിപ്പിച്ചും ക്ഷീര കര്‍ഷകരുടെ പ്രതിഷേധ സമരം; അധികൃതരുടെ ശ്രദ്ധ ക്ഷണിക്കാന്‍ ഒഴുക്കി കളഞ്ഞത് 35 ലിറ്റര്‍ പാൽ

18 JULY 2018 08:48 AM IST
മലയാളി വാര്‍ത്ത

പാലില്‍ കുളിച്ചും കന്നുകാലികളെ പാലിൽ കുളിപ്പിച്ചും ക്ഷീര കര്‍ഷകരുടെ പ്രതിഷേധ സമരം. വെണ്ണയ്ക്കും പാലുല്‍പ്പന്നങ്ങള്‍ക്കും ജിഎസ്ടി കുറയ്ക്കണമെന്നും പാലിന് അഞ്ചു രൂപ സബ്സീഡി കൂടി നല്‍കണമെന്നുമാണ് കർഷകരുടെ ആവശ്യം.

മഹാരാഷ്ട്രയില്‍ രണ്ടു ദിവസമായി ക്ഷീര കര്‍ഷകര്‍ നടത്തിവരുന്ന സമരത്തില്‍ സാഗര്‍ ലെന്‍ഡാവേ എന്നയാളാണ് പാലില്‍ കുളിച്ചത്. പാലുല്‍പ്പന്നങ്ങള്‍ക്ക് ലിറ്ററിന് അഞ്ചു രൂപ സബ്‌സീഡി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്വാഭിമാനി ഷെത്കാരി സംഗാതന്‍ നയിച്ച പ്രതിഷേധത്തിലായിരുന്നു സാഗറിന്റെ പ്രകടനം. മുംബൈ മാഗല്‍വേധയിലെ ചഞ്ചല്‍ ഗ്രാമീണനാണ് ലെന്‍ഡാവേ.

സമരത്തിലേക്ക് അധികൃതരുടെ ശ്രദ്ധയെ ക്ഷണിക്കാന്‍ വേണ്ടി 35 ലിറ്റര്‍ പാലാണ് ഇയാള്‍ ഒഴുക്കിയത്. ഒരു ലിറ്റര്‍ പാലിന് നിലവില്‍ 27 രൂപയാണ് വില. ഇതില്‍ 17 രൂപയാണ് കര്‍ഷകര്‍ക്ക് കിട്ടുന്നത്. ഇതിന് പുറമേ ലിറ്ററിന് അഞ്ചു രൂപ വീതം നേരിട്ട് കര്‍ഷകര്‍ക്ക് നല്‍കണമെന്നാണ് സംഘടനയുടെ ആവശ്യം. ക്ഷീര സഹകരണ സംഘങ്ങള്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ പാല്‍പ്പൊടി ഉള്‍പ്പെടെയുള്ളവയ്ക്ക് ജിഎസ്ടി ഒഴിവാക്കി വില കുറയ്ക്കാനും ഇവര്‍ ആവശ്യപ്പെടുന്നു.

ചിലയിടങ്ങളില്‍ പാല്‍ സൗജന്യമായി നല്‍കി. പാല്‍പ്പൊടി, വെണ്ണ എന്നിവയ്ക്കുള്ള ജിഎസ്ടി എടുത്തുമാറ്റണമെന്നാണ് ക്ഷീര കര്‍ഷക സംഘടനയയായ സ്വാഭിമാനി ഷെത്കാരി സംഗാതന്റെ ആവശ്യം. അതേസമയം സമരത്തെ തുടര്‍ന്നുള്ള പാല്‍ പ്രതിസന്ധി പരിഹരിക്കാന്‍ ഗുജറാത്ത്, കര്‍ണാടക പോലെയുള്ള അടുത്ത സംസ്ഥാനങ്ങളില്‍ നിന്നും പാല്‍ ഇറക്കുമതി ചെയ്യുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. അങ്ങിനെയായാല്‍ പുറത്തുനിന്നും പാല്‍ കൊണ്ടുവരുന്നത് തടയാന്‍ സത്യാഗ്രഹം നടത്തുമെന്ന് ക്ഷീര കര്‍ഷക സംഘടന പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (5 minutes ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (12 minutes ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (21 minutes ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (34 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (43 minutes ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (48 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (1 hour ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (1 hour ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (1 hour ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (1 hour ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (1 hour ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (2 hours ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (3 hours ago)

Malayali Vartha Recommends