പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം...എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി

എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിലെത്തിയ മോഡി മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാര്‍ലമെന്റ് പ്രവര്‍ത്തനങ്ങള്‍ തടസമില്ലാതെ നടക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അതിനുവേണ്ടി ഏതൊരു പാര്‍ട്ടി ഉന്നയിച്ച പ്രശ്‌നവും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണ് മോഡി പറഞ്ഞു. പല ഭാഗങ്ങളിലും വെളളപ്പൊക്കമാണ്. ജനങ്ങള്‍ ദുരിതം അനുഭവിക്കുന്നു. ഈ കാര്യങ്ങളൊക്കെ ചര്‍ച്ച ചെയ്യണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇതിനൊക്കെ പ്രതിപക്ഷം തയ്യാറാവുമെന്നാണ് കരുതുന്നതെന്ന് നരേന്ദ്ര മോഡി വ്യക്തമാക്കി.
അതേസമയം, കോണ്‍ഗ്രസും സി.പി.എമ്മും അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയിട്ടുണ്ട്. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് ടി.ഡി.പിയും സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് ലോക്‌സഭയില്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. മറ്റു പ്രതിപക്ഷ പാര്‍ട്ടികളും വിവിധ വിഷയങ്ങളില്‍ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കുന്നതോടെ സഭ പ്രക്ഷുബ്ധമാകുമെന്ന് ഉറപ്പാണ്.
വര്‍ഗീയ കലാപങ്ങളെക്കുറിച്ചും ആള്‍ക്കൂട്ട കൊലപാതകങ്ങളെക്കുറിച്ചും പ്രധാനമന്ത്രി സഭയില്‍ മറുപടി പറയണമെന്ന നിലപാട് ഇടതുപാര്‍ട്ടികള്‍ കൈകൊണ്ടിട്ടുണ്ട്. പ്രധാനമന്ത്രി മറുപടി പറയാത്ത പക്ഷം ഇത് സഭയില്‍ പ്രതിപക്ഷ ബഹളത്തിന് ഇടയാക്കിയേക്കും.
ജൂലായ് 18 ന് തുടങ്ങുന്ന വര്‍ഷകാല സമ്മേളനം ഓഗസ്റ്റ് 10 നാണ് സമാപിക്കുക. കഴിഞ്ഞ സമ്മേളനം ബഹളത്തില്‍ മുങ്ങിയതിനാല്‍ കാര്യമായ സംവാദമോ ബില്‍ ചര്‍ച്ചകളോ പാര്‍ലമെന്റിലുണ്ടായില്ല. സഭ സുഗമമായി നടത്താന്‍ സഹകരിക്കണമെന്ന് ചൊവ്വാഴ്ച രാവിലെചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha






















