Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രണ്ട് വയസുമുതല്‍ ഒരുമിച്ച് കളിച്ചു വളര്‍ന്നു... വിവാഹം പ്രായമെത്തിയപ്പോള്‍ കൂട്ടുകാരിയെ പിരിയാൻ മനസനുവദിച്ചില്ല... രണ്ടും കൽപ്പിച്ച് ആൺവേഷം കെട്ടി കൂട്ടുകാരിയെ വിവാഹംചെയ്തു; പിന്നെ സംഭവിച്ചതൊക്കെ ഒരു ഒന്നൊന്നര പുകിലാ...

18 JULY 2018 01:25 PM IST
മലയാളി വാര്‍ത്ത

രണ്ട് വയസുമുതല്‍ ഒരുമിച്ച് കളിച്ചു വളര്‍ന്ന പെണ്‍കുട്ടികള്‍ക്ക് വിവാഹം പ്രായമെത്തിയപ്പോള്‍ പിരിയാന്‍ കഴിയാതായി. 20 കാരികളായ പെണ്‍കുട്ടികള്‍ തുടര്‍ന്ന് സമൂഹവിവാഹത്തില്‍ വെച്ച് വിവാഹിതരാകാന്‍ തീരുമാനിച്ചു.

പെണ്‍കുട്ടി കൂട്ടുകാരിയെ വിവാഹം ചെയ്യാന്‍ ആണ്‍വേഷം കെട്ടി. ഉത്തര്‍പ്രദേശിലാണ് സംഭവം. ഒരാള്‍ക്ക് വ്യാജ ഐഡന്റിറ്റി കാര്‍ഡ് ഉണ്ടാക്കി. തുടര്‍ന്ന് വിവാഹത്തിനായി രണ്ട് സെറ്റ് മാതാപിതാക്കളെയും സംഘടിപ്പിച്ചു. വരനായി വേഷം കെട്ടിയ യുവതിക്ക് കാര്‍ത്തിക് ശുക്ല എന്ന പേരിലായിരുന്നു ഐഡന്റിറ്റി കാര്‍ഡ് സംഘടിപ്പിച്ചത്. എന്നാൽ വിവാഹം കഴിഞ്ഞ് ആഴ്ച്ചകൾക്ക് ശേഷമാണ് തന്റെ മകളെ വിവാഹം ചെയ്തത് മറ്റൊരു യുവതിയാണെന്ന് മാതാപിതാക്കള്‍ക്ക് മനസിലായത്.

ഇരുവരുടെയും വിവാഹ ചിത്രങ്ങള്‍ വരനായി വേഷം കെട്ടിയ യുവതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതാണ് പിടിക്കപ്പെടാന്‍ കാരണമായത്. സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ ശ്രദ്ധയില്‍പ്പെട്ട 'വരന്റെ' വീട്ടുകാര്‍ വധുവിന്റെ വീട്ടുകാരെ വിവരം അറിയിച്ചു. വധുവിന്റെ വീട്ടിലായിരുന്നു ഇരുവരും വിവാഹ ശേഷം താമസിച്ച് വന്നത്. തുടര്‍ന്ന് വധുവിന്റെ വീട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് ഇരുവരെയും വിളിച്ചു വരുത്തി ചോദ്യം ചെയ്തു. വരനായ വേഷമിട്ട യുവതിയെ അതി ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.

കൂട്ടൂകാരിയെ മര്‍ദ്ദിക്കുന്നതില്‍ നിന്ന് രക്ഷപ്പെടുത്താന്‍ വധുവായ യുവതി വീടിന്റെ റൂഫില്‍ നിന്ന് താഴേക്ക് ചാടി. നിസാര പരിക്കുകളോടെ യുവതി ചികിത്സയിലാണ്. വരനായി വേഷമിട്ട യുവതി ചതിച്ചെന്നാരോപിച്ച് വധുവിന്റെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. 'വരന്റെ' കുടുംബവും പരാതി നല്‍കിയിട്ടുണ്ട്. അതേസമയം ഇരുവരും പ്രായപൂര്‍ത്തിയായവരാണെന്നും ഒരുമിച്ച് താമസിക്കാന്‍ തീരുമാനിച്ചാല്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നുമുള്ള നിലപാടിലാണ് പൊലീസ്.

ഐപിസി 377 പ്രകാരം സ്വവര്‍ഗരതി നിയമവിരുദ്ധമാണ്. എന്നാല്‍ ഈ നിയമ പ്രകാരം ഒരേ ലിംഗത്തില്‍ പെട്ട ആളുകള്‍ തമ്മില്‍ വിവാഹം ചെയ്യുന്നതിനെ കുറിച്ചോ ഒരുമിച്ച് താമസിക്കുന്നതിനെ കുറിച്ചോ പ്രതിപാദിച്ചിട്ടില്ല. 2017ല്‍ സ്വകാര്യത മൗലീക അവകാശമായി സുപ്രിംകോടതി വിധിയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേസെടുക്കുന്നതിന് തടസമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (6 minutes ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (13 minutes ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (22 minutes ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (35 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (44 minutes ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (49 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (1 hour ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (1 hour ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (1 hour ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (1 hour ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (2 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (3 hours ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (3 hours ago)

Malayali Vartha Recommends