Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓട്ടോ ഡ്രൈവറുടെ കറക്കം കാലാവധി കഴിഞ്ഞ ലൈസന്‍സുമായി... നിയമങ്ങള്‍ കാറ്റില്‍ പറത്തി അപകടമുണ്ടാക്കും; ചോദ്യം ചെയ്‌താൽ അസഭ്യം പറയലും മാധ്യമപ്രവര്‍ത്തകനാണെന്ന മറുപടിയും; വനിതാ പോലീസിന്റെ പിടിയിൽപെട്ടപ്പോൾ സംഭവിച്ചത് മറ്റൊന്ന്

19 JULY 2018 03:00 PM IST
മലയാളി വാര്‍ത്ത

അന്ധേരി ലോഖണ്ട്‌വാല പ്രദേശത്ത് ട്രാഫിക് ഡ്യൂട്ടിയിലായിരുന്നു മിനജ് ഖാന്‍ എന്ന വനിതാ പോലീസ് ഉദ്യോഗസ്ഥ. വാഹനപരിശോധന നടത്തിക്കൊണ്ടിരിക്കെ ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ പരിശോധന ഒഴിവാക്കി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതു മിനജ് കണ്ടു. വേഗത്തില്‍ വാഹനമോടിച്ചു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പാര്‍ക് ചെയ്ത ഒരു ബൈക്ക് ഓട്ടോറിക്ഷ ഇടിച്ചുവഴ്ത്തി. ജൂലൈ 13 നാണു സംഭവം.

ഖാന്‍ അപകടസ്ഥലത്ത് ഓടിയെത്തി ഡ്രൈവറെ തടഞ്ഞു. 39 വയസ്സുകാരനായ ഡ്രൈവറുടെ ലൈസന്‍സിന്റെ കാലാവധി കഴിഞ്ഞിരുന്നു. പിഴ അടയ്ക്കാന്‍ ഖാന്‍ ആവശ്യപ്പെട്ടു. പക്ഷേ, യുവാവ് താന്‍ മാധ്യമ പ്രവര്‍ത്തകനാണെന്നും പിഴയടയ്ക്കാന്‍ തയ്യാറല്ലെന്നും പറഞ്ഞുകൊണ്ടിരുന്നു. തന്നെ വെറുമൊരു ഓട്ടോ ഡ്രൈവറായി കാണരുതെന്നായി യുവാവ്. സ്വാധീനമുള്ളയാളാണെന്നും തനിക്കു പ്രസ് കാര്‍ഡ് ഉണ്ടെന്നും അയാള്‍ അവകാശപ്പെടുകയും ചെയ്തു.

പെട്ടെന്ന് ഉദ്യോഗസ്ഥയുടെ കയ്യിലിരുന്ന ലൈസന്‍സ് തട്ടിയെടുത്ത് അവരെ തള്ളിമാറ്റി രക്ഷപ്പെടാനായി അയാളുടെ ശ്രമം. വാഹനം കയറ്റി കൊല്ലുമെന്നും അയാള്‍ ഭീഷണിപ്പെടുത്തി. ബഹളം കേട്ട് ആളുകള്‍ ഓടിക്കൂടി. അവര്‍ ഓട്ടോ ഡ്രൈവറെ തടഞ്ഞുവച്ചു. വാഹനത്തിന്റെ താക്കോല്‍ കൈക്കലാക്കുകയും ചെയ്തു. ഇത്രയുമായിട്ടും കലിം എന്ന ഓട്ടോ ഡ്രൈവര്‍ തന്റെ നിലപാടില്‍ത്തന്നെ ഉറച്ചുനിന്നു. ഖാന്‍ ധൈര്യം വീണ്ടെടുത്ത് ഹെല്‍പ്‌ലൈന്‍ നമ്ബരായ 103ലേക്കു വിളിച്ചു.

അംബോളി പൊലീസ് സ്റ്റേഷനില്‍നിന്ന് സീനിയര്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഭരത് ഗെയ്ക്ള്‍വാദിന്റെ നേതൃത്വത്തില്‍ ഒരുസംഘം പോലീസുകാര്‍ എത്തി. ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (7 minutes ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (14 minutes ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (23 minutes ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (36 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (45 minutes ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (50 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (1 hour ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (1 hour ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (1 hour ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (1 hour ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (2 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (3 hours ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (3 hours ago)

Malayali Vartha Recommends