Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മറ്റൊരു വിവാഹം കഴിക്കാൻ അച്ഛനെക്കൊണ്ട് പത്ത് ദിവസത്തേയ്ക്ക് ഭാര്യയെ വിവാഹം കഴിപ്പിച്ച് മൂത്ത മകൻ; പലതവണ മുൻ മരുമകളെ ബലാത്സംഗത്തിനിരയാക്കി ഇളയ മകനെകൊണ്ട് വീണ്ടും വിവാഹം!! മുത്തലാക്കില്‍ ഇന്ത്യയിലെ ആദ്യ കേസ് റജിസ്റ്റര്‍ ചെയ്തു

19 JULY 2018 03:37 PM IST
മലയാളി വാര്‍ത്ത

മുത്തലാക്ക് പരാതിയിന്മേൽ ഇന്ത്യയിലെ ആദ്യ കേസ് റജിസ്റ്റര്‍ ചെയ്തു. നിക്കാ ഹലാല്‍ പ്രകാരം ഭര്‍ത്താവിന് വീണ്ടും വിവാഹം കഴിക്കാന്‍ ഭര്‍ത്തൃപിതാവിനെയും ഭര്‍ത്തൃസഹോദരനെയും ഉള്‍പ്പെടെ വിവാഹം കഴിക്കേണ്ടി വന്ന ഭാര്യയാണ് പരാതിയുമായി വന്നത്. മുത്തലാഖ് ചൊല്ലി ഭാര്യയെ മൊഴി ചൊല്ലിയ ഇയാള്‍ ഭാര്യയെ വീണ്ടും എടുക്കാന്‍ വേണ്ടി ഭര്‍ത്തൃപിതാവിനെയും സഹോദരനെയും കൊണ്ട് വിവാഹം കഴിപ്പിക്കുകയും നിക്കാഹ് ഹലാല നടപ്പിലാക്കുകയുമായിരുന്നു.

ഭര്‍ത്താവ് മൊഴി ചൊല്ലിയതിന് പിന്നാലെ യുവതിക്ക് ഭര്‍ത്തൃപിതാവിനെ പത്തു ദിവസത്തേക്ക് വിവാഹം ചെയ്യേണ്ട സ്ഥിതി വന്നു. ഈ കാലയളവില്‍ ഇയാള്‍ പല തവണ മുന്‍ മരുമകളെ ബലാത്സംഗത്തിന് ഇരയാക്കി. പിന്നീട് നിക്കാ ഹലാല്‍ പ്രകാരം ഭര്‍ത്താവ് വീണ്ടും വിവാഹം കഴിക്കുകയും വീണ്ടും മൊഴി ചൊല്ലിയ ശേഷം അനുജന് വിവാഹം കഴിച്ചു കൊടുത്ത് നിക്കാ ഹലാല വീണ്ടും നടത്തി. ഇങ്ങിനെ ഓരോ തവണ നിക്കാ ഹലാലയ്ക്ക് മുമ്ബ് പലര്‍ക്കും ഭാര്യയെ വിവാഹം കഴിച്ചു കൊടുത്തു. ഒടുവില്‍ ഗതികെട്ടപ്പോള്‍ യുവതി പോലീസിന് നല്‍കിയ പരാതിയില്‍ ഭര്‍ത്താവിനും മറ്റു കുടുംബാംഗങ്ങള്‍ക്കും എതിരേ പീഡനത്തിനും ഭര്‍ത്തൃപിതാവിനെതിരേ ബലാത്സംഗത്തിനും കേസെടുത്തിരിക്കുകയാണ്.

2009 ജൂലൈയിലായിരുന്നു പ്രേംനഗര്‍ പോലീസ് സ്‌റ്റേഷന് സമീപം സുര്‍ഖാ രാജ ചൗക്ക് മൊഹല്ലയിലെ ഒരു ഡ്രൈവര്‍ യുവതിയെ വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് പ്രസവിക്കാന്‍ കഴിയാതെ വന്നതോടെ വീട്ടുകാര്‍ ശാരീരികമായി ദ്രോഹിക്കാനും അപമാനിക്കാനും തുടങ്ങി. 2011 ഫെബ്രുവരി 15 ന് ഭര്‍ത്താവ് കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ മുത്തലാക്ക് നടത്തി മൊഴി ചൊല്ലി.

തുടര്‍ന്ന് പിതാവ് മരിച്ച്‌ സഹോദരങ്ങളെല്ലാം സ്വന്തം കുടുംബങ്ങളായി മാതാവ് ആങ്ങളമാര്‍ക്കൊപ്പം കഴിയുകയും ചെയ്യുന്ന സാഹചര്യത്തില്‍ എവിടെപോകുമെന്ന് ചോദിച്ചപ്പോള്‍ ആചാരം തെറ്റിക്കാന്‍ കഴിയില്ലെന്നും ഭര്‍ത്തൃപിതാവിനെ വിവാഹം കഴിച്ച്‌ നിക്കാ ഹലാല ചെയ്യാന്‍ ആവശ്യപ്പെടുകയാണ് ഭര്‍ത്താവ് ചെയ്തത്. ഇത് നിരസിച്ചപ്പോള്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ പട്ടിണിക്കിട്ടു. ശരീരത്ത് മരുന്നുകള്‍ കുത്തിവെയ്ക്കാന്‍ ആരംഭിച്ചു. 2011 ജൂലൈ 1 ന് ഭര്‍ത്തൃപിതാവിനെ വിവാഹം കഴിക്കേണ്ടി വന്നു. 11 ദിവസം നീണ്ട ജീവിതത്തില്‍ അനേകം തവണ ബലാത്സംഗം ചെയ്ത ശേഷം അയാള്‍ മുത്തലാക്ക് ചൊല്ലി ബന്ധം വേര്‍പെടുത്തി.

2011 നവംബറില്‍ ഭര്‍ത്താവ് വീണ്ടും വിവാഹം കഴിച്ചെങ്കിലും ഭര്‍ത്തൃപിതാവ് വിട്ടില്ല. അയാള്‍ വീണ്ടും ബലാത്സംഗം ചെയ്തു. ഇതിനിടയില്‍ ഭര്‍ത്താവിന്റെ പീഡനം വേറെയും. ആറു വര്‍ഷത്തോളം കൊടിയ സാഹചര്യത്തില്‍ ജീവിച്ചു. 2017 ജനുവരി 4 ന് ഭര്‍ത്താവ് വീണ്ടും മുത്തലാക്ക് ചൊല്ലി വിവാഹമോചനം നേടി. തുടര്‍ന്ന് യുവതി 2017 ഫെബ്രുവരിയില്‍ പരാതി നല്‍കിയെങ്കിലും അപമാനം ഭയന്ന് ബലാത്സംഗകുറ്റം കാണിച്ചില്ല.

തുടര്‍ന്ന് ഭര്‍ത്താവ് വീണ്ടും എത്തി ഇത്തവണ സഹോദരനെ വിവാഹം ചെയ്ത നിക്കാ ഹലാല ചെയ്യാനായിരുന്നു ആവശ്യപ്പെട്ടത്. എന്നാല്‍ യുവതി ഇതും നിഷേധിച്ചു. ഇളയ സഹോദരനെ വിവാഹം കഴിച്ച നിക്കാ ഹലാല നേടാന്‍ ഭര്‍ത്താവ് പല തവണ നിര്‍ബ്ബന്ധിച്ചു. പീഡിപ്പിച്ചു, വധഭീഷണി വരെ മുഴക്കി. എന്നാല്‍ ഇത്തവണ തനിക്ക് നീതി കിട്ടണമെന്നാണ് യുവതിയുടെ നിലപാട്.

പിന്നീട് പരാതിയില്‍ ഉറച്ചു നിന്ന യുവതി ഇപ്പോള്‍ ഇളയ സഹോദരിക്കും അവരുടെ 14 കാരിയായ മകള്‍ക്കുമൊപ്പം ഗാര്‍ഹി ചൗക്കിയിലാണ് താമസിക്കുന്നത്. ഭരണ്ടാം തവണയും മുത്തലാക്ക് നടത്തിയ ശേഷം മൂന്ന് ദിവസങ്ങളോളമാണ് ഭര്‍ത്താവ് ഭക്ഷണവും വെള്ളവും തരാതെ പീഡിപ്പിച്ചത്. ഭര്‍ത്താവ് മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിക്കുന്നതിനിടയില്‍ മാതാവും സഹോദരിയും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. നിലവില്‍ എംബ്രോയ്ഡറി ജോലി ചെയ്യുന്ന യുവതി 50 രൂപ ദിവസക്കൂലിക്ക് ജോലി ചെയ്യുകയാണ്.

ഭര്‍ത്താവും മാതാപിതാക്കളും മൂന്ന് സഹോദരന്മാരും സഹോദരിയും ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത് ക്വിലാ പോലീസ് ആണ്. സ്ത്രീധനം ചോദിക്കല്‍, മുറിവേല്‍പ്പിക്കല്‍, വിഷം നല്‍കി കൊല്ലാന്‍ ശ്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് വീട്ടുകാര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ഭര്‍ത്തൃപിതാവിനെതിരേ ബലാത്സംഗം, ഭര്‍ത്താവിനെതിരേ അസ്വാഭാവിക ലൈംഗികത, ഗാര്‍ഹിക പീഡനം, സ്ത്രീധനം ആവശ്യപെട്ടുള്ള പീഡനം തുടങ്ങി അനേകം കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. സംഭവത്തില്‍ ഭര്‍ത്താവിനെയും യുവതിയെയും കൗണ്‍സിലിംഗിന് വിട്ടിട്ടുണ്ട്. തീര്‍പ്പായില്ലെങ്കില്‍ എല്ലാവരേയും രായ്ക്കു രാമാനം അറസ്റ്റ് ചെയ്യാനാണ് ഉദ്ദേശം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (4 minutes ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (11 minutes ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (20 minutes ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (33 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (42 minutes ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (47 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (1 hour ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (1 hour ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (1 hour ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (1 hour ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (1 hour ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (2 hours ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (3 hours ago)

Malayali Vartha Recommends