സഹോദരന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യാൻ പെൺകുട്ടി കണ്ടെത്തിയ വഴി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ എല്ലാം കൊല്ലുക ; ഉച്ചഭക്ഷണത്തില്‍ വിഷം കലര്‍ത്തിയ ഏഴാം ക്ലാസുകാരി അറസ്റ്റിൽ

സ്കൂളിലെ ഉച്ചഭക്ഷണത്തില്‍ വിഷം കലര്‍ത്തിയ ഏഴാം ക്ലാസുകാരിയെ ദിയോരിയ ജില്ല പോലീസ് അറസ്റ്റ്ചെയ്തു. ഗോരഖ്പൂരിൽ ബങ്കത പോലീസ് സ്റ്റേഷന്‍ പരിധിയിലെ സ്കൂളിലാണ് സംഭവം. ഇതേ സ്കൂളില്‍ മൂന്നാം ക്ലാസില്‍ പഠിച്ചിരുന്ന പെണ്‍കുട്ടിയുടെ സഹോദരന്‍ ഏപ്രില്‍ 2 ന് കൊല്ലപ്പെട്ടിരുന്നു. ഇതിന് പ്രതികാരമായി സ്കൂളിലെ വിദ്യാര്‍ത്ഥികളെ എല്ലാം കൊല്ലുകയായിരുന്നു പെണ്‍കുട്ടിയുടെ ലക്ഷ്യമെന്നാണ് ആരോപണം.
സ്കൂളില്‍ ധാന്യം പാചകം ചെയ്യുന്നതിനിടെ അതിലേക്ക് വിഷപദാര്‍ത്ഥം ഇടുകയായിരുന്നു. എന്നാല്‍ ഭക്ഷണം ആരെങ്കിലും കഴിക്കും മുന്‍പ് തന്നെ വിഷപ്രയോഗം കണ്ടെത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സംഭവമറിഞ്ഞ് സ്കൂളിനു ചുറ്റും കൂടിയ നാട്ടുകാര്‍ പെണ്‍കുട്ടിയുടെ മാതാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.
സഹോദരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റാരോപിതനായ അഞ്ചാം ക്ലാസുകാരന്‍ ഇപ്പോള്‍ ജുവനൈല്‍ ഹോമിലാണ്. വിഷം കലര്‍ത്തിയ കുറ്റത്തിന് പെണ്‍കുട്ടിയ്ക്കെതിരെ ഐ.പി.സി 328 വകുപ്പ് പ്രകാരം കേസെടുത്തതായി എസ്.എച്ച്.ഒ ദേവേന്ദ്ര സിംഗ് യാദവ് പറഞ്ഞു. പെണ്‍കുട്ടിയ്ക്കൊപ്പം മാതാവിനേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha


























