എയര്‍സെല്‍-മാക്സിസ് കേസ് ; പി.ചിദംബരത്തേയും മകന് കാര്‍ത്തി ചിദംബരത്തേയും പ്രതികളാക്കി സിബിഐ കുറ്റപത്രം

എയര്‍സെല്‍-മാക്സിസ് ഇടപാടില്‍ പുതിയ കുറ്റപത്രവുമായി സിബിഐ. കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം, മകന് കാര്‍ത്തി ചിദംബരം എന്നിവരെ പ്രതികളാക്കി സിബിഐ ഡല്‍ഹി പട്യാല ഹൗസ് കോടതിയിലാണ് പുതിയ കുറ്റപത്രം സമര്‍പ്പിച്ചത്. സര്‍ക്കാര്‍ സര്‍വീസിലുള്ളവരും വിരമിച്ചവരുമായ മറ്റു 16 പേരെയും സിബിഐ കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.
വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട പണ ഇടപാടുകളുടെ തെളിവുകള്‍ കണ്ടെത്തിയതായി കുറ്റപത്രത്തില്‍ സിബിഐ ആരോപിക്കുന്നു. 26 ലക്ഷം, 87 ലക്ഷം എന്നിങ്ങനെ രണ്ട് അനധികൃത ഇടപാടുകള്‍ കാര്‍ത്തി ചിദംബരത്തിന്റെ നിയന്ത്രണത്തിലുള്ള കന്പനികളുമായി നടന്നതായാണു സിബിഐയുടെ കണ്ടെത്തല്‍. എയര്‍സെല്‍-മാക്സിസ് ഇടപാട് കാലയളവിലായിരുന്നു ഈ പണക്കൈമാറ്റം.
ചിദംബരം കേന്ദ്രമന്ത്രിയായിരിക്കുന്ന സമയത്ത് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍സെല്‍ കന്പനിക്ക് 600 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിക്കാന്‍ ചട്ടങ്ങള്‍ മറികടന്ന് അനുമതി നല്‍കിയെന്നാണ് കേസ്. ടു ജി പങ്കാളിത്തം മാക്സിസ് ഗ്രൂപ്പിനു നല്കാന് തനിക്കുമേല്‍ സമ്മര്‍ദം ചെലുത്തുന്നു എന്ന എയര്‍സെല്‍ ഉടമ സി. ശിവശങ്കരന്റെ പരാതിയെത്തുടര്‍ന്ന് 2011 ഏപ്രില്‍-മേയിലാണ് എയര്‍സെല്‍-മാക്സിസ് കേസിനു തുടക്കമായത്.
https://www.facebook.com/Malayalivartha


























