മഴ ലഭിക്കാൻ മധ്യപ്രദേശിലെ ക്ഷേത്രത്തിൽ ബിജെപി മന്ത്രി തവളകളുടെ വിവാഹം നടത്തികൊടുത്തതിന് പിന്നാലെ വിവാദമായി ബെംഗ് കുട്നി ആചാരം ; ആയിര കണക്കിന് തവളകളെ കൂട്ടക്കുരുതി ചെയ്തു

മഴ ലഭിക്കാനായി ആയിരക്കണക്കിനു തവളകളെ കൊന്നു. ബിഹാറിലെ വരൾച്ചാബാധിത മേഖലകളായ മഗദ-ഗയ, ജെഹനാബാദ്, ഒൗറംഗബാദ്, നവാഡ, അർവാൾ എന്നിവിടങ്ങളിൽ മഴ പെയ്യാത്തതിന്റെ പേരിൽ തവളകളെ കുരുതികൊടുത്തു . ബെംഗ് കുട്നി എന്ന പേരിലാണ് ഈ ചടങ്ങ് അറിയപ്പെടുന്നത്.
ബെംഗ് കുട്നി ചടങ്ങിന്റെ തുടക്കത്തിൽ ഒരു കൂട്ടം സ്ത്രീകൾ ചേർന്ന് ഒരു കുഴിയെടുത്ത് ഗ്രാമത്തിലെ എല്ലാ കിണറുകളിൽനിന്നുമായി ശേഖരിച്ച വെള്ളം കുഴിയിൽ നിറയ്ക്കും. ഇതിനുശേഷം ജീവനുള്ള തവളകളെ വെള്ളംനിറച്ച കുഴിയിൽ ഇടും. ശേഷം തവളകളെ ഞെരിച്ചു കൊല്ലും. കൊന്ന തവളകളെ ഉപയോഗിച്ച് പുരുഷന്മാർ മാലയുണ്ടാക്കി കഴുത്തിലിട്ട് പുരുഷൻമാർ അസഭ്യവർഷം നടത്തും. കൂടുതൽ അസഭ്യം പറഞ്ഞാൽ മഴ പെയ്യാൻ സാധ്യത വർധിക്കുമെന്നാണ് വിശ്വാസം. കഴിഞ്ഞ പ്രാവശ്യത്തെ അപേക്ഷിച്ച് 42 ശതമാനം മഴക്കുറവാണ് ബിഹാറിൽ അനുഭവപ്പെടുന്നത്.
മഴ ലഭിക്കാൻ മധ്യപ്രദേശിലെ ക്ഷേത്രത്തിൽ ബിജെപി മന്ത്രി ലളിത യാദവ് തവളകളുടെ വിവാഹം നടത്തിയത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
https://www.facebook.com/Malayalivartha


























