ഭാര്യ മറ്റൊരാളുമായി കിടപ്പറ പങ്കിടുന്നുണ്ടെന്ന് സൈനികന് സംശയം; ഒടുവിൽ ആ ബന്ധം തുടരാതിരിക്കാൻ ഭാര്യയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി

വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ജവാന്‍ ഭാര്യയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി. ഛത്തീസ്ഗഡിലെ ഭട്ടാപര ജില്ലയിലാണ് സംഭവം. കേസില്‍ ഛത്തീസ്ഗഡ് ആംഡ് ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ സുരേഷ് മിരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സുരേഷിന്റെ ഭാര്യ ലക്ഷ്മിയാണ് കഴിഞ്ഞ ബുധനാഴ്ചയാണ് മരണപ്പെട്ടത്. അസുഖബാധിതയായ ലക്ഷ്മി രോഗം മൂര്‍ച്ഛിച്ച് മരണപ്പെട്ടുവെന്നായിരുന്നു സുരേഷ് ഭാര്യാവീട്ടുകാരോട് പറഞ്ഞിരുന്നത്.
എന്നാല്‍ മരണത്തില്‍ സംശയം തോന്നിയ ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ ജവാന്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കൊലപാതക ദിവസം ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വസ്ത്രങ്ങള്‍ അലക്കുകയായിരുന്ന ലക്ഷ്മിയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയത്. ശുചിമുറിയില്‍ പ്രവേശിച്ച സുരേഷ് ആദ്യം ഭാര്യയെ മര്‍ദ്ദിച്ചു. പിന്നീട് അബോധാവസ്ഥയിലായ ഭാര്യയുടെ സ്വകാര്യഭാഗങ്ങളില്‍ ഇലക്ടിക് വയര്‍ ബന്ധിപ്പിച്ച് ഷോക്കടിപ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























