കേരളത്തില്‍ സിപിഐഎം നിയന്ത്രണത്തില്‍ രാമായണ മാസാചാരണം നടക്കുന്നുവെന്ന പ്രചാരണത്തിനിടെ നിരീശ്വരവാദിയായ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഹിന്ദുമത ആചാരങ്ങളെ തലയിലേറ്റിയെന്ന ചിത്രം വ്യാജം

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തലയില്‍ കുടവുമായി നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രചാരത്തിലായിരുന്നു. നിരീശ്വരവാദിയായ മാര്‍ക്സിസ്റ്റ് നേതാവ് മതചടങ്ങില്‍ പങ്കെടുത്തുവെന്നത് സംഘപരിവാർ പ്രചാരണം നടത്തിയിരുന്നു.
എന്നാല്‍ ഇത് മതചടങ്ങ് ആയിരുന്നില്ലെന്നും ഇടതുപാര്‍ട്ടികളും അംബേദ്ക്കറൈറ്റുകളും ഉള്‍പ്പെടുള്ളവരുടെ യോഗത്തിന് എത്തിയപ്പോള്‍ ആദിവാസികളടക്കമുള്ളവരുടെ ആഘോഷത്തില്‍ പങ്കെടുത്തതാണ് എന്നുമുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അടുത്തിടെ രൂപീകരിച്ച ബഹുജന്‍ ലഫ്റ്റ് ഫ്രണ്ടിന്റെ യോഗത്തില്‍ പങ്കെടുക്കാനാണ് യെച്ചൂരി ഹൈദരാബാദില്‍ എത്തിയത്. സിപിഎം ഉള്‍പ്പെടെയുള്ള ഇടതുപാര്‍ട്ടികളും അംബേദ്ക്കറൈറ്റുകളും ചേര്‍ന്നാണ് ഈ മുന്നണി. 28 പാര്‍ട്ടികളാണ് ഈ മുന്നണിയിലുള്ളത്. യോഗത്തിനെത്തിയ സീതാറാം യെച്ചൂരി ദളിത് വിഭാഗത്തില്‍പ്പെട്ട സ്ത്രീകളുടെ നിര്‍ബന്ധത്തിന് വഴങ്ങി അവരുടെ ആഘോഷങ്ങളുടെ ഭാഗമായി ഒരു കുടം തലയിലേറ്റി നടക്കുകയായിരുന്നു.
കേരളത്തില്‍ സിപിഐഎം നിയന്ത്രണത്തില്‍ രാമായണ മാസാചാരണം നടക്കുന്നുവെന്ന പ്രചാരണത്തിനിടെയാണ് യെച്ചൂരി ഹൈദരബാദില്‍ ഹൈന്ദവ ആചാരങ്ങളില്‍ പങ്കെടുത്തുവെന്ന രീതിയിൽ ചിത്രങ്ങൾ പ്രചരിച്ചിരുന്നത് .
ആര്‍എസ് എസ് കേന്ദ്രങ്ങളില്‍നിന്ന് ഇതിനെതിരെ പരിഹാസവും വിമർശനവും ഉയർന്നിരുന്നു. കാറല്‍ മാര്‍ക്സ് 1853 ല്‍ ന്യൂയോര്‍ക്ക് ഹെറാള്‍ഡില്‍ എഴുതിയ ലേഖനത്തെ ഉദ്ധരിച്ചുകൊണ്ട് ആര്‍എസ്‌എസ് സൈദ്ധാന്തികന്‍ എസ് ഗുരുമൂര്‍ത്തി സീതാറാം യെച്ചൂരിക്കെതിരെ ട്വീറ്റ് ചെയ്തിരുന്നു.
ഹിന്ദുമത ചടങ്ങില്‍ പങ്കെടുത്ത യെച്ചൂരിയുടെ നടപടിയെക്കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം നിരീശ്വരവാദികളെയും മതേതരത്വത്തില്‍ വിശ്വസിക്കുന്നവരെയും ക്ഷണിക്കുകയും ചെയതുവെന്നായിരുന്നു കുറിപ്പ്. ചിത്രം സോഷ്യല്‍മീഡിയയില്‍ സിപിഐഎമ്മിനെതിരായ വിമര്‍ശനമായി മാറി. ഇതേക്കുറിച്ച് സീതാറാം യെച്ചൂരി പ്രതികരിച്ചിരുന്നില്ല. .
https://www.facebook.com/Malayalivartha


























