പ്രധാനമന്ത്രിയെ വിശ്വസിച്ച യുവാക്കളെ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിച്ചു ; ഗുണം ലഭിച്ചത് കോട്ടിട്ട വ്യവസായികള്‍ക്കും അമിത് ഷായുടെ മകനും മാത്രം ; പ്രധനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി

പ്രധനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. പ്രധാനമന്ത്രിയെ വിശ്വസിച്ച യുവാക്കളെ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിച്ചുവെന്ന് രാഹുല്‍ ഗാന്ധി. മോദിക്കെതിരായ അവിശ്വാസപ്രമേയ ചര്‍ച്ചയ്‌ക്കിടെയായിരുന്നു രാഹുലിന്റെ വിമര്‍ശനം.
റാഫേല്‍ അഴിമതി 45,000 കോടി രൂപയുടേതാണ്. മോദിയുടെ സഹായത്താല്‍ ഒരു വ്യവസായി 45,000 കോടി രൂപ ലാഭമുണ്ടാക്കി. നോട്ട് നിരോധനം ബാധിച്ചത് കര്‍ഷകരെയും ചെറുകിട കച്ചവടക്കാരെയുമാണ്. എന്നാല്‍ ഗുണം ലഭിച്ചത് കോട്ടിട്ട വ്യവസായികള്‍ക്കും അമിത് ഷായുടെ മകനുമാണെന്ന് രാഹുല്‍ വിമര്‍ശിച്ചു.
വാഗ്ദാനം ചെയ്ത 2 കോടി തൊഴിലവസരങ്ങള്‍ എവിടെ? ജനങ്ങള്‍ക്ക് നല്‍കുമെന്ന് പറഞ്ഞ് 15 ലക്ഷം എവിടെയെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മോദി കോടികള്‍ ചിലവിടുന്നു. പ്രതിരോധ മന്ത്രിയും പ്രധാനമന്ത്രിയും രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചു. രാജ്യസുരക്ഷയില്‍ മോദി വിട്ടുവീഴ്ച ചെയ്തുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























