126 എതിരെ 325 മോദി ജയിച്ചു; ഒരു ദിവസം മുഴുവന്‍ നീണ്ട നാടകീയതയ്‌ക്കൊടുവില്‍ നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ടിഡിപി കൊണ്ടു വന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു

ഒന്നര പതിറ്റാണ്ടിനു ശേഷമാണ് അവിശ്വാസപ്രമേയം ലോക്‌സഭയില്‍ വരുന്നത്. രാവിലെ 11ന് തുടങ്ങിയ ചര്‍ച്ച 12 മണിക്കൂര്‍ നീണ്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി പ്രസംഗം ഒന്നര മണിക്കൂര്‍ നീണ്ടു. രാഹുല്‍ ഗാന്ധിയുടെ ഉള്‍പ്പെടെ പ്രതിപക്ഷ നേതാക്കളുടെ ആരോപണങ്ങള്‍ക്ക് എണ്ണിയെണ്ണി മറുപടി പറയാന്‍ മോദി സമയം കണ്ടെത്തി. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും ആവര്‍ത്തിച്ചു.
രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ പ്രതിപക്ഷ നേതാക്കളുടെ ആരോപണങ്ങള്‍ക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി, സര്‍ക്കാരിന്റെ നേട്ടങ്ങളും അക്കമിട്ടു നിരത്തിയാണ് ഒന്നര മണിക്കൂര്‍ നീണ്ട പ്രസംഗം അവസാനിപ്പിച്ചത്. മോദിയുടെ പ്രസംഗത്തിനു പിന്നാലെ സഭ വോട്ടെടുപ്പ് നടപടികളിലേക്കു പ്രവേശിച്ചു. വോട്ടെടുപ്പില്‍ 325 പേര്‍ പ്രമേയത്തിന് എതിരായും 126 പേര്‍ അനുകൂലമായും വോട്ട് ചെയ്തു. എഐഎഡിഎംകെയുടെ വോട്ടുകളും ബിജെപിയ്ക്കാണ് ലഭിച്ചത്. അതേസമയം തെലങ്കാനരാഷ്ട്രസമിതി, ബിജു ജനതാദള്‍, ശിവസേന എന്നീ പ്രമുഖ കക്ഷികള്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു.
പ്രതീക്ഷിച്ച സംഖ്യയിലേക്ക് എത്താന്‍ സാധിക്കാതിരുന്നത് പ്രതിപക്ഷത്തിന് തിരിച്ചടിയായി. 140 വോട്ടുകള്‍ എങ്കിലും ലഭിക്കുമെന്നായിരുന്നു പ്രതിപക്ഷം കണക്ക് കൂട്ടിയത്. രാഹുല്‍ ഗാന്ധി മോദി സര്‍ക്കാരിനെതിരെ നടത്തിയ കടന്നാക്രമണം മാറ്റി നിര്‍ത്തിയാല്‍ പ്രതിപക്ഷത്തിന് ആഹല്‍ദിക്കാനൊന്നും വകയില്ലാതെയാണ് അവിശ്വാസപ്രമേയം ലോക്‌സഭ തള്ളിയത്.
2014ലേത് പോലെ അസ്ഥിരമായ പ്രതിപക്ഷമാണ് ഇപ്പോഴും നിലനില്‍ക്കുന്നത് എന്ന വ്യക്തമായ സൂചനയാണ് അവിശ്വാസ പ്രമേയത്തിന് എതിരായ ലഭിച്ച വോട്ടുകളുടെ എണ്ണവും വോട്ടെടുപ്പില്‍ നിന്നും മാറിനിന്ന എംപിമാരുടെ എണ്ണവും സൂചിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha

























