ശിവസേനയുമായി യാതൊരുവിധ സഖ്യവും ഉണ്ടാകില്ലെന്ന് അമിത് ഷാ; അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍നിന്ന് എന്‍.ഡി.എ സഖ്യകക്ഷിയായ ശിവസേന വിട്ടുനിന്നതിന് പിന്നാലെയാണ് ബിജെപിയുടെ നടപടി

അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍നിന്ന് എന്‍.ഡി.എ സഖ്യകക്ഷിയായ ശിവസേന വിട്ടുനിന്നതിന് പിന്നാലെ വരുന്ന തിരഞ്ഞെടുപ്പുകളില്‍ ശിവസേനയുമായി യാതൊരുവിധ സഖ്യവും ഉണ്ടാകില്ലെന്ന് മഹാരാഷ്ട്രയിലെ പാര്‍ട്ടി പ്രവര്‍ത്തകരോട് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. നിയമസഭയിലേക്കും ലോക്‌സഭയിലേക്കുമുള്ള തിരഞ്ഞെടുപ്പിന് തയ്യാറാകാനും അമിത് ഷാ മഹാരാഷ്ട്രയിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കൂടാതെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കൊണ്ടുവന്ന പദ്ധതികളെപ്പറ്റി വ്യാപക പ്രചാരണം നടത്താന്‍ അമിത് ഷാ മഹാരാഷ്ട്രയിലെ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓരോ ബൂത്തിലും മോട്ടോര്‍ സൈക്കിളുകളുമായി അഞ്ച് പ്രവര്‍ത്തകര്‍ രംഗത്തുണ്ടാവണമെന്നാണ് നിര്‍ദ്ദേശം. സമൂഹ മാധ്യമ ഗ്രൂപ്പുകള്‍ സജീവമാക്കാനും ഓരോ മണ്ഡലങ്ങളിലെയും വിശദമായ വിവരങ്ങള്‍ ശേഖരിക്കാനും അമിത് ഷാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മഹാരാഷ്ട്രയിലും കേന്ദ്രത്തിലും ബി.ജെ.പിയുടെ സഖ്യകക്ഷിയായ ശിവസേന മോദി സര്‍ക്കാരിനും ബി.ജെ.പിക്കുമെതിരെ കടുത്ത വിമര്‍ശമാണ് അടുത്തിടെയായി ഉന്നയിക്കുന്നതൂം. അവിശ്വാസ പ്രമേയ വോട്ടെടുപ്പിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ പ്രസംഗത്തെ പ്രശംസിക്കുകയും ചെയ്തിരുന്നു. ഇതാണ് ഇത്തരത്തിലൊരു കടുത്ത നിലപാടിലേക്ക് അമിത് ഷായെത്തി നില്‍ക്കുന്നത് .
https://www.facebook.com/Malayalivartha
























