ജനിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പെറ്റമ്മയുടെ കരങ്ങളാൽ റെയില്‍വേ ട്രാക്കിലേക്ക് വലിച്ചെറിയപ്പെട്ട ചോരകുഞ്ഞിന്റെ നിലവിളി കേട്ടത് റെയില്‍വേ ട്രാക്കിലെ ലൈന്മാൻ... മരണം മുഖാമുഖം കണ്ട ചോരക്കുഞ്ഞിന്റെ ദുരിത ജീവിതം അവസാനിച്ചു; ഇനി അവൾ എലിയുടെ കരങ്ങളിൽ സുരക്ഷിതം

ജനിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പെറ്റമ്മയുടെ കരങ്ങളാൽ റെയില്‍വേ ട്രാക്കിലേക്ക് വലിച്ചെറിയപ്പെട്ട ചോരകുഞ്ഞിന്റെ നിലവിളി കേട്ടത് റെയില്‍വേ ട്രാക്കിലെ ലൈന്മാൻ. മരണം മുഖാമുഖം കണ്ട ചോരക്കുഞ്ഞിന്റെ ദുരിത ജീവിതം അവസാനിച്ചു. ഇനി അവൾ എലിയുടെ കരങ്ങളിൽ സുരക്ഷിതം. അന്ന് ആ കൈകുഞ്ഞിനെ ജീവനക്കാരന്‍ റെയിൽവേ പോലീസിന്റെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചു.
ഇവിടെ നിന്നും കുഞ്ഞിനെ ജോദ്പൂരിലുള്ള നവ് ജീവന്‍ സന്‍സ്ഥാന്‍ എന്ന സ്ഥാപനത്തിലേക്ക് കുഞ്ഞിനെ അയച്ചു. കാജ്രി എന്ന പേരിട്ട കുഞ്ഞ് അവിടെ കഴിഞ്ഞു വരവേയാണ് സ്വീഡിഷ് യുവതിയായ എലിന്‍ ക്രിസ്റ്റിന്‍ എറിക്‌സണ്‍ എന്ന നഴ്‌സ് കുഞ്ഞിനെ ദത്തെടുക്കാന്‍ തീരുമാനിച്ചത്. സന്‍സ്ഥാന്റെ പോര്‍ട്ടലില്‍ നിന്നുമാണ് കുഞ്ഞിന്റെ വിവരങ്ങള്‍ ലഭിച്ചത്. 44കാരിയായ എലിന്‍ സ്വീഡനിലെ കുട്ടികളുടെ ആശുപത്രിയിലെ നഴ്‌സാണ്. കജ്രിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ എലിന്റെ പേരാണ് അമ്മയുടെ സ്ഥാനത്ത് ചേര്‍ത്തിരിക്കുന്നത്.
നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വൈകാതെ തന്നെ അമ്മ കുഞ്ഞുമായി പുറപ്പെടും. ഏകദേശം 50 കുഞ്ഞുങ്ങള്‍ താമസിക്കുന്ന സ്ഥലമാണ് നവ് ജീവന്‍ സന്‍സ്ഥാന്‍. ഇവിടെ നിന്നും ആദ്യമായാണ് ഒരു വിദേശ വനിത കുഞ്ഞിനെ ദത്തെടുക്കുന്നത്.
https://www.facebook.com/Malayalivartha

























