എയര്‍സെല്‍-മാക്സിസ് കേസ് ; പി. ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം

എയര്‍സെല്‍-മാക്സിസ് അഴിമതി കേസില്‍ മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവുമായ പി. ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം. ഡല്‍ഹി ഹൈക്കോടതിയാണ് ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഓഗസ്റ്റ് ഏഴ് വരെ ചിദംബരത്തെ അറസ്റ്റ് ചെയ്യരുതെന്നും കോടതി ഉത്തരവിട്ടു.
ചിദംബരത്തിനും മകന് കാര്‍ത്തി ചിദംബരത്തിനുമെതിരെ സിബിഐ ജൂലൈ 19ന് കുറ്റപത്രം സമര്‍പ്പിച്ച പശ്ചാത്തലത്തിലാണ് അദ്ദേഹം മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്.. ഈ മാസം 31ന് കുറ്റപത്രം പരിശോധിക്കുമെന്നു കോടതി അറിയിച്ചിട്ടുണ്ട്.
2006ല്‍ ചിദംബരം ധനമന്ത്രിയായിരിക്കെ ഇന്ത്യയിലെ എയര്‍സെല്‍ കന്പനിയില്‍ നിക്ഷേപം നടത്താന്‍ മലേഷ്യയിലെ മാക്സിസ് കന്പനിക്ക് ചിദംബരം വഴിവിട്ട് അനുമതി നല്‍കിയെന്നാണ് സിബിഐ ആരോപണം. ഇതിന് പ്രതിഫലമായി മകന് കാര്‍ത്തി ചിദംബരത്തിന് കോഴ ലഭിച്ചുവെന്നും അന്വേഷണ ഏജന്‍സി ആരോപിക്കുന്നു.
3,500 കോടിയുടേതാണ് എയര്‍സെല്‍-മാക്സിസ് ഇടപാട്. ഇതേ കേസില്‍ കാര്‍ത്തി ചിദംബരത്തിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. 2007ലെ ഐഎന്‍എക്സ് മീഡിയ കേസിലും ചിദംബരത്തിനും മകനുമെതിരെ കേസുണ്ട്.
https://www.facebook.com/Malayalivartha

























