രാഹുല്‍ ഗാന്ധിയുടെ ആലിംഗനത്തെ വിമര്‍ശിച്ച ആര്‍ജെഡി വക്താവിനെ ലാലു പ്രസാദ് യാദവ് പുറത്താക്കി

അത്ര വേണ്ട. അവിശ്വാസ പ്രമേയ ചര്‍ച്ചക്കിടെ അപ്രതീക്ഷിതമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്ത കോണ്‍ഗ്രസ് അധ്യക്ഷനെതിരെ വിമര്‍ശനമഴിച്ചുവിട്ട ആര്‍ ജെ ഡി വക്താവിനെ പാര്‍ട്ടി പുറത്താക്കി. പാര്‍ട്ടി വിരുദ്ധ നടപടികള്‍ക്ക് അടിയന്തര പ്രാധാന്യത്തോടെയാണ് ശങ്കര്‍ ചര്‍ണ്‍ ത്രിപാഠിയെ പുറത്താക്കിയത്. പാര്‍ട്ടി അംഗത്വമൊഴികെ എല്ലാ ചുമതലകളില്‍ നിന്നും ത്രിപാഠിയെ ഒഴിവാക്കിയതായി പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറി ജനറല്‍ അറിയിച്ചു.
കാലിതീറ്റ കുംഭകോണ കേസില്‍ പെട്ട് പാര്‍ട്ടി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് പട്‌ന ജയിലിലാണ്. ലാലുവിന്റെ ചികിത്സ ഒരുക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ നിതീഷ് കുമാര്‍ ഭരണകൂടം കേന്ദ്രസര്‍ക്കാരിന്റെ ഇംഗിതത്തിന് വഴങ്ങുകയാണെന്ന് ആരോപണമുണ്ടായിരുന്നു. കഴിഞ്ഞ സംസ്ഥാന തിരഞ്ഞെടുപ്പില്‍ ലാലുവും നിതീഷ് കുമാറിന്റെ ജെഡിയു വും കോണ്‍ഗ്രസും ചേര്‍ന്ന മഹാസഖ്യം രൂപീകരിച്ചാണ് ബിജെപിയെ എതിരിട്ടത്.
പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കപ്പെടുന്ന ഒരാളില്‍ നിന്നുണ്ടാകാനാവാത്ത നടപടിയാണ് രാഹുല്‍ ഗാന്ധിയില്‍ നിന്നുണ്ടായതെന്ന് ത്രിപാഠി അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ അദ്ഭുതകരമായിയിരുന്നു രാഹുലിന്റെ പ്രകടനമെന്നാണ് പാര്‍ട്ടി നേതാവും ലാലുപ്രസാദ് യാദവിന്റെ മകനുമായ ദേശസ്വീ യാദവിന്റെ പ്രതികരണം.
https://www.facebook.com/Malayalivartha

























