മഹാരാഷ്ട്രയില്‍ മറാത്താ വിഭാഗത്തിന്റെ പ്രക്ഷോഭത്തിനിടെ വ്യാപക അക്രമം ; സമരക്കാര്‍ പൊലീസിന്റേയും അഗ്നിശമന സേനയുടേയും വാഹനങ്ങള്‍ക്ക് തീയിട്ടു

സര്‍ക്കാര്‍ ജോലിക്കും വിദ്യാഭ്യാസത്തിനും സംവരണം ആവശ്യപ്പെട്ട് മഹാരാഷ്ട്രയില്‍ മറാത്താ വിഭാഗത്തിന്റെ പ്രക്ഷോഭത്തിനിടെ വ്യാപക അക്രമം. സമരക്കാര്‍ ഔറംഗാബാദില്‍ ട്രക്കിനും പൊലീസിന്റേയും അഗ്നിശമന സേനയുടേയും വാഹനങ്ങള്‍ക്ക് തീയിട്ടു. ഇതോടൊപ്പം രണ്ട് യുവാക്കള്‍ തീകൊളുത്തി ആത്മഹത്യയ്ക്കും ശ്രമിച്ചു.
ഔറംഗാബാദിലെ ഗംഗാപൂര്‍ തഹ്സിലിലാണ് പ്രക്ഷോഭം നടക്കുന്നത്. കഴിഞ്ഞ ദിവസം മുതല്‍ പ്രതിഷേധക്കാര്‍ ഔറംഗാബാദ് - പൂനെ ഹൈവേ ഉപരോധിച്ചു വരികയാണ്. സമരത്തിനിടെ ഒരാള്‍ തിങ്കളാഴ്ച ഗോദാവരി നദിയില്‍ ചാടി ആത്മഹത്യ ചെയ്തിരുന്നു. ഇതോടെയാണ് പ്രക്ഷോഭം കരുത്താര്‍ജ്ജിച്ചത്. സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മറാത്ത സംഘടനകളുടെ പോഷക സംഘടനയായ മറാത്ത സകല്‍ സമാജ് മഹാരാഷ്ട്രയില്‍ ബന്ത് നടത്തുകയാണ്.
സംഘര്‍ഷം രൂക്ഷമായതോടെ ഔറംഗാബാദില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങളും വൈ ഫൈ സര്‍വീസും റദ്ദാക്കി. അക്രമങ്ങള്‍ പടരുന്നത് തടയാന്‍ വേണ്ടിയാണിത്. ഇന്നലെ ആത്മഹത്യ ചെയ്ത യുവാവിന്റെ മരണാനന്തര ചടങ്ങുകള്‍ കനത്ത പൊലീസ് കാവലിലാണ് നടന്നത്. സമരത്തിനിടെ ശിവസേന എം.പി ചന്ദ്കാന്ത് ഖൈറെയെ പ്രക്ഷോഭകര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. സര്‍ക്കാര്‍ ബസുകളും സ്വകാര്യ വാഹനങ്ങളും സമരക്കാര്‍ തകര്‍ത്തിട്ടുണ്ട്. പലയിടത്തും വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. മറാത്തവാഡയിലെ എട്ട് ജില്ലകളിലും ബന്തിന് അനുകൂലമായ പ്രതികരണമാണ് ലഭിക്കുന്നത്.
അതേസമയം, പ്രതിഷേധക്കാരനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് പൊലീസാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. 'നിങ്ങള്‍ മറാത്താ രക്തമുള്ളവരാണെങ്കില്‍ മരണം വരിക്കൂ' എന്നാണ് പൊലീസ് ആവശ്യപ്പെട്ടതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. തങ്ങളുടെ ആവശ്യം നടപ്പിലാക്കിയില്ലെങ്കില്‍ മുഴുവന്‍ പ്രതിഷേധക്കാരും മരണം വരിക്കുമെന്നും ഇവര്‍ പറഞ്ഞു. 30 ആവശ്യങ്ങളാണ് സര്‍ക്കാരിന് മുന്നില്‍വെച്ചത്. ഒന്നു പോലും സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലെന്നാണ് സമരക്കാര്‍ പറയുന്നത്.
https://www.facebook.com/Malayalivartha

























