പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് ; മുഖ്യപ്രതി മെഹുല്‍ ചോക്സി കരീബിയന്‍ ദ്വീപിലേക്ക് കടന്നു

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,500 കോടി രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി വീണ്ടും മുങ്ങിയതായി സൂചനകള്‍. കരീബിയന്‍ ദ്വീപായ ആന്റിഗ്വയിലേക്ക് ഇയാള്‍ കടന്നതായാണ് വിവരം പുറത്തുവന്നത്. ഇയാള്‍ക്ക് വ്യാജ പാസ്‌പോര്‍ട്ട് ഉള്ളതായും ഇതുവച്ചാണ് സഞ്ചാരമെന്നും ആണ് വിവരം.
താന്‍ ഇന്ത്യയിലേക്ക് വരാത്തതിന്റെ കാരണം ആള്‍ക്കൂട്ട ക്കൊലപാതകത്തെ ഭയന്നാണെന്നാണ് ചോക്സി കഴിഞ്ഞ ദിവസം പ്രതികരിച്ചത് ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ പുതിയ ഒളിവിടത്തിലേക്ക് മാറിയെന്ന സൂചനകളും വരുന്നത്. പി.എന്‍.ബി തട്ടിപ്പ് കേസിലെ പ്രധാന പ്രതി നീരവ് മോദിയുടെ അമ്മാവനാണ് മെഹുല്‍ ചോക്സി.
ആള്‍ക്കൂട്ട കൊലപാതകത്തിന്റെ വാര്‍ത്തകള്‍ ദിനേന പുറത്തു വരുന്ന സാഹചര്യത്തില്‍ തനിക്കെതിരേയും ഇത്തരത്തില്‍ ആക്രമണ ഭീഷണി നിലനില്‍ക്കുന്നതായി ആണ് ഇയാള്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. മുംബയ് ഭീകരവാദ വിരുദ്ധകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി തനിക്കെതിരായ ജാമ്യമില്ലാ വാറന്റുകള്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. സ്ഥാപനത്തിലെ മുന്‍ ജീവനക്കാരും കടക്കാരും തന്നെ അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് ചോക്സി ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. ജയിലിലും താന്‍ സുരക്ഷിതനായിരിക്കില്ലെന്ന വാദത്തിന് ബലം കിട്ടാനാണ് ആള്‍ക്കൂട്ട കൊലപാതക വാദമുയര്‍ത്തിയത്.
തന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. പാസ്പോര്‍ട്ട് അസാധുവാക്കിയതും ചൂണ്ടിക്കാട്ടിയിരുന്നു. പണം തട്ടിപ്പില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ, സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതി മാര്‍ച്ചില്‍ ചോക്സിക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു.
ഇതു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇപ്പോള്‍ അതേ കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. കേസില്‍ ഓഗസ്റ്റ് 18ന് വാദം കേള്‍ക്കും. വജ്ര വ്യാപാരി നിരവ് മോദിയും അമ്മാവന്‍ ചോക്സിയും ചേര്‍ന്ന് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,500 കോടി തട്ടിയെടുത്ത് വിദേശത്തേക്ക് മുങ്ങി എന്നതാണ് കേസ്.
https://www.facebook.com/Malayalivartha

























