ഇതാണ് എംഎല്‍എ...ഇതാവണം..'ക്ഷമിക്കണം നല്‍കിയ വാഗ്ദാനം നടപ്പാക്കാന്‍ സാധിച്ചില്ല'; ജനങ്ങളോട് മുട്ടുകുത്തി മാപ്പു പറഞ്ഞ് എംഎല്‍എ

അദ്ദേഹത്തെ മാനിക്കണം. ഇങ്ങനെയും ഈ നാട്ടില്‍ ജനപ്രതിനിധികള്‍ ഉണ്ടെന്നറിയണം. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം നടപ്പാക്കാന്‍ സാധിക്കാത്തതിന്റെ പേരില്‍ മുട്ടുകുത്തി മാപ്പു പറഞ്ഞ് എംഎല്‍എ. അസമിലെ നകചാരിയിലെ മഹാത്മാ ഗാന്ധി മോഡല്‍ ആശുപത്രിയിലാണ് സംഭവം. മരിയാനി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കോണ്‍ഗ്രസ് നേതാവ് രൂപ്‌ജ്യോതി കുര്‍മിയാണ് മാപ്പു പറഞ്ഞത്.
ആവശ്യമായ സൗകര്യങ്ങള്‍ ആശുപത്രിയില്‍ ഏര്‍പ്പെടുത്തുന്നതില്‍ വീഴ്ച സംഭവിച്ചതിനെ തുടര്‍ന്നാണ് രൂപ്‌ജ്യോതി ജനങ്ങളോട് മാപ്പു ചോദിച്ചത്. ഈ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയുടെ പ്രസിഡന്റാണ് രൂപ്‌ജ്യോതി. ആശുപത്രിയില്‍ നിന്നും ഗോത്രവര്‍ഗത്തിലുള്ള ജനങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ കിട്ടുന്നില്ലെന്ന് മനസിലാക്കിയതിനെ തുടര്‍ന്നാണ് എംഎല്‍എയുടെ ക്ഷമാപണം. ഇവിടെ അസം സര്‍ക്കാര്‍ എട്ട് ഡോക്ടര്‍മാരെ നിയമിച്ചു. പക്ഷേ എംഎല്‍എയുടെ ആശുപത്രി സന്ദര്‍ശന വേളയില്‍ ഇവിടെ ആരും ഉണ്ടായിരുന്നില്ല.
താന്‍ ഡോക്ടര്‍മാരുടെ അഭാവം ആരോഗ്യമന്ത്രി ഡോ. ഹിമാന്ത ബിസ്വ ശര്‍മയുടെ ശ്രദ്ധയില്‍ പെടുത്തിയതായി എംഎല്‍എ അറിയിച്ചു. ഡ്യൂട്ടിക്ക് വരാത്ത ദിവസത്തെ ഡോക്ടര്‍മാരുടെ ശമ്പളം റദ്ദാക്കാന്‍ തീരുമാനിച്ചതാണ്. എന്നിട്ടും പഴയ അവസ്ഥ തന്നെ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























