അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ജീവിതകാലത്തൊരിക്കലും ഗര്‍ഭിണിയായിട്ടില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു; സംഭവം തെളിയിക്കാന്‍ വീഡിയോ ക്ലിപ്പും

ജയലളിത അവരുടെ ജീവിതകാലത്തൊരിക്കലും ഗര്‍ഭിണിയായിട്ടില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. ജയലളിതയുടെ മകളാണെന്ന് അവകാശപ്പെട്ട് ബംഗളൂരു സ്വദേശി അമൃത സമര്‍പ്പിച്ച ഹര്‍ജിയിലാണ് തമിഴ്‌നാട് അഡ്വക്കേറ്റ് ജനറല്‍ വിജയ് നാരായണന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കാര്യം സാധൂകരിക്കാന്‍ വീഡോ ക്ലിപ്പും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
അമൃതയുടെ ജനന തീയതി 1980 ആഗസ്റ്റ് 14 ആണ്. ഇക്കാര്യം കോടതിയില്‍ അവര്‍ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. 1980 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാദാന ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങളാണ് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയത്. അമൃതയുടെ ജനനതീയതിക്കു ഏതാനും മാസം മുന്‍പായിരുന്നു ഈ പരിപാടി. പരിപാടിയില്‍ പങ്കെടുത്ത ജയലളിതയുടെ ദൃശ്യങ്ങളില്‍ അവര്‍ ഗര്‍ഭിണിയായിരിക്കുന്നതിന്റെ ഒരു സൂചനപോലും ഇല്ലെന്നും സര്‍ക്കാര്‍ കോടതിയിയെ അറിയിച്ചിട്ടുണ്ട്. കേസില്‍ കോടതി അടുത്തയാഴ്ചയാകും വാദം കേള്‍ക്കക.
അതേസമയം ജയലളിതയുടെ സ്വത്തുവകകള്‍ ലക്ഷ്യംവച്ചാണ് പരാതിക്കാരി കോടതിയെ സമീപിച്ചിരിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ജയലളിതയ്‌ക്കൊപ്പം ഒരു ചിത്രംപോലും എടുക്കാന്‍ പരാതിക്കാരിക്ക് കഴിയാത്തത് എന്ത് കൊണ്ടാണെന്നും സത്യവാങ്മൂലത്തില്‍ അഡ്വക്കേറ്റ് ജനറല്‍ ചോദിച്ചു.
https://www.facebook.com/Malayalivartha

























