മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപം നിക്ഷേപത്തില്‍ 80 ശതമാനത്തിന്റെ കുറവുണ്ടായെന്ന കേന്ദ്ര ധനമന്ത്രി പിയൂഷ് ഗോയല്‍

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപം വര്‍ധിച്ചതായുള്ള കോണ്‍ഗ്രസിന്റെ ആരോപണത്തിന് മറുപടിയുമായി ധനമന്ത്രി പിയൂഷ് ഗോയല്‍. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നിക്ഷേപത്തില്‍ 80 ശതമാനത്തിന്റെ കുറവുണ്ടായതായി അദ്ദേഹം പറഞ്ഞു. 2014നു ശേഷം ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപം 50 ശതമാനം വര്‍ധിച്ചതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. ടിസ്ഥാനമില്ലാത്ത നുണകള്‍ പ്രചരിപ്പിച്ച് അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നുമാണ് പിയൂഷ് ഗോയല്‍ പറഞ്ഞു
സ്വിസ് ബാങ്കുകളിലെ നിക്ഷേപം സംബന്ധിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവന അടിസ്ഥാന രഹിതമാണെന്ന് സ്വിസ് സര്‍ക്കാര്‍ അറിയിച്ചതായും പിയൂഷ് ഗോയല്‍ വ്യക്തമാക്കി. സ്വിസ് ബാങ്കുകളിലുള്ള ഇന്ത്യക്കാരുടെ നിക്ഷേപം സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് സ്വിസ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് പിയൂഷ് ഗോയല്‍ പറഞ്ഞു. സ്വിസ് നാഷണല്‍ ബാങ്ക് പുറത്തുവിടുന്ന കണക്കുകള്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കാറുണ്ടെങ്കിലും ഈ കണക്കുകള്‍ ശരിയായ രീതിയിലല്ല റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്ന് സ്വിസ് അധികൃതര്‍ വ്യക്തമാക്കിയതായും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























