രക്ബര്‍ ഖാന്റെ കൊലപാതകം പൊലീസ് പ്രതിക്കൂട്ടില്‍; മരണത്തിനു കാരണമാകും വിധം തല്ലി ചതച്ചത് പോലീസാണെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്ത്

രക്ബര്‍ ഖാന്റെ മരണം ഗോരക്ഷക ഗുണ്ടകളുടെ കൊടും മര്‍ദനമേറ്റ ശേഷം പൊലീസ് കൊണ്ടുപോയ രക്ബറിന് അവിടെയും കൂടുതല്‍ മര്‍ദനമേറ്റോ എന്ന സംശയത്തിലാണ് ഇപ്പോള്‍ അന്വേഷണ സംഘം. അതിനു കാരണമുണ്ട് പൊലീസ് കസ്റ്റഡിയിലായവര്‍ സാധാരണ കാണപ്പെടുന്നതുപോലെത്തന്നെയായിരുന്നു ആ ചിത്രം. മുട്ടു മടക്കി പൊലീസ് വാഹനത്തില്‍ ഇരിക്കുന്ന യുവാവ്. എന്നാല്‍, പ്രയാസപ്പെട്ട് കാമറക്കു നേരെ നോക്കുന്നുമുണ്ട്. മറ്റൊരു ചിത്രത്തില്‍ തലകുനിച്ച് ഇരിക്കുകയാണ്. മര്‍ദനമേറ്റ് അവശനാണെങ്കിലും സ്വയം സംസാരിക്കുന്ന ചിത്രങ്ങളായിരുന്നു അത്. അവിടെ ഒട്ടും മരണാസാധ്യത കാണുന്നില്ല. അതുതന്നെയാണ് ഡോ. ഹസന്‍ അലി ഖാനും പറയുന്നത്.
ചിത്രത്തില്‍ കാണുന്ന രക്ബര്‍ ഖാനും ആശുപത്രിയിലെത്തിയ രക്ബര്‍ ഖാനും തമ്മില്‍ വലിയ വെത്യാസമുണ്ടെന്നത് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. രാംഗഢിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ രക്ബര്‍ ഖാന്റെ മരണം സ്ഥിരീകരിച്ചത് ഡോ. ഹസന്‍ അലി ഖാനാണ്. രക്ഷിക്കാനാകുമായിരുന്ന ഒരാളെയാണ് ചിത്രങ്ങളില്‍ കാണുന്നതെന്ന് ഡോ. ഹസന്‍ ആവര്‍ത്തിക്കുന്നു.
മര്‍ദനമേറ്റ സ്ഥലത്ത് രക്ബര്‍ ഖാന്‍ കുഴഞ്ഞുവീണുവെന്ന പൊലീസ് എഫ്.ഐ.ആറിനെയും തള്ളുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ചിത്രങ്ങള്‍. അത്ര കൊടിയ മര്‍ദനം രക്ബറിന് ഏറ്റിട്ടില്ലെന്ന് നവല്‍ കിഷോര്‍ പറയുന്നു.
താന്‍ എടുത്ത ചിത്രത്തില്‍ അദ്ദേഹം അത്ര അവശനല്ലെന്നും, പൊലീസ് സ്‌റ്റേഷനില്‍ എത്തുന്നതുവരെ രക്ബറിന് വലിയ കുഴപ്പമില്ലായിരുന്നുവെന്നും കിഷോര്‍ വ്യക്തമാക്കുന്നു
https://www.facebook.com/Malayalivartha

























