രണ്ടു ബസുകള്‍ കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മുത്തശ്ശിക്കും ചെറുമകനും ദാരുണാന്ത്യം, തകര്‍ന്ന കാറിനുള്ളില്‍ തിരിച്ചറിയാനാകാത്ത വിധം ഛിന്നഭിന്നമായി മൃതദേഹങ്ങള്‍... ജീവിതത്തില്‍ ഇത്രയും ഭീകരമായ അപകടം കണ്ടിട്ടില്ലെന്ന് ദൃക്‌സാക്ഷികള്‍

രണ്ടു ബസുകള്‍ കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മുത്തശ്ശിക്കും ചെറുമകനും ദാരുണാന്ത്യം. ഇരുവരും സഞ്ചരിച്ച ഹ്യുണ്ടായി കാറിന് നേര്‍ക്ക് എതിര്‍ദിശയില്‍ നിന്നു വന്ന ബസുകള്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ നന്ദ് നഗിരിയില്‍ ഇന്നലെ രാവിലെ 11.30ഓടെയാണ് സംഭവമുണ്ടായത്.
തകര്‍ന്ന കാറിനുള്ളില്‍ മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്ത വിധം ഛിന്നഭിന്നമായിരുന്നു . തങ്ങളുടെ ജീവിതത്തില്‍ ഇത്രയും ഭീകരമായ അപകം കണ്ടിട്ടില്ലെന്നാണ് ദൃക്‌സാക്ഷികള്‍ പ്രതികരിച്ചത്. ഒരു ബസിന്റെ ഡ്രൈവറെ പൊലീസ് പിടികൂടി. മറ്റൊരാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
കിഴക്കന്‍ ഡല്‍ഹിയിലെ കര്‍ക്കാര്‍ഡൂമ സ്വദേശികളായ ലീലാവതി ഗാര്‍ഗ് (78), ചെറുമകന്‍ അമിത് കുമാര്‍ ഗാര്‍ഗ് (31) എന്നിവരാണ് മരിച്ചത്. വിവാഹിതനായ അമിതിന് രണ്ട് പെണ്‍മക്കളാണുള്ളത്.
https://www.facebook.com/Malayalivartha

























