കെട്ടിപ്പി വിഷയത്തില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി; താന്‍ വ്യക്തികളെയല്ല അവരുടെ രാഷ്ട്രീയത്തെയാണ് എതിര്‍ക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു

ആലിംഗന വിവാദത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വ്യക്തികളെയല്ല അവരുടെ രാഷ്ട്രീയത്തെയാണ് എതിര്‍ക്കുന്നതെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. താന്‍ കെട്ടിപിടിക്കുമോയെന്ന ആശങ്കകൊണ്ട് ബിജെപിക്കാര്‍ തന്നെ കാണുമ്പോള്‍ രണ്ടടി പിന്നിലേക്ക് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, ലോക്‌സഭയില്‍ എന്‍ഡിഎ സര്‍ക്കാരിനെതിരെയുള്ള അവിശ്വാസപ്രമേയ പ്രസംഗത്തിനിടെ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്തത് ഏറെ ചര്‍ച്ചാവിഷയമായിരുന്നു.
ഇതിന് പിന്നാലെ രാഹുലിനെ പരിഹസിച്ച് പിന്നീട് പ്രധാനമന്ത്രി തന്നെ രംഗത്തെത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി രാഹുല്‍ മുന്നോട്ടു വന്നത്. പതിനഞ്ചു വര്‍ഷത്തിനിടെ കേന്ദ്ര സര്‍ക്കാരിനെതിരെ വന്ന ആദ്യ അവിശ്വാസപ്രമേയത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ 126ന് എതിരെ 325 വോട്ടുകള്‍ക്കാണ് വിജയിച്ചതും.
https://www.facebook.com/Malayalivartha