മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് പണം സ്വരൂപിക്കാന്‍ കൂപ്പണുകളുള്‍പ്പെടെ വിതരണം ചെയ്യാന്‍ നീക്കവുമായി ബിജെപി എല്ലാ മണ്ഡലങ്ങളില്‍ നിന്നുമായി 46 കോടി രൂപ സ്വരൂപിക്കുകയാണ് ലക്ഷ്യം

മധ്യപ്രദേശ് തിരഞ്ഞെടുപ്പ് പ്രചാരണ ചെലവുകള്‍ക്കായി പണം സ്വരൂപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത് ബിജെപി. പണം പിരിച്ചെടുക്കുന്നതിനായി പ്രവര്‍ത്തകര്‍ക്ക് കൂപ്പണുകളുള്‍പ്പെടെ വിതരണം ചെയ്യാനാണ് പാര്‍ട്ടിയുടെ നീക്കം. 230 മണ്ഡലങ്ങളില്‍ നിന്നായി 46 കോടി രൂപ സ്വരൂപിക്കുകയാണ് ലക്ഷ്യം. ഓഗസ്റ്റ് ഒന്നു മുതല്‍ 30 വരെ ഓരോ മണ്ഡലങ്ങളില്‍ നിന്നും 20 ലക്ഷം രൂപ വീതം പിരിച്ചെടുക്കാനാണ് നിര്‍ദ്ദേശം. ഇതിനായി 200, 500, 1000, 2000 രൂപയുടെ കൂപ്പണുകളാണ് അച്ചടിക്കുക. ഇത് പ്രവര്‍ത്തകര്‍ക്ക് നല്‍കി പണം സ്വരൂപിച്ച് നാലാം തവണയും സര്‍ക്കാര്‍ രൂപീകരിക്കാമെന്നാണ് കരുതുന്നത്. ബിജെപി വക്താവ് രാഹുല്‍ കോത്താരിയാണ് ഇക്കാര്യം അറിയിച്ചത്.
എന്നാല്‍ ബിജെപിയുടെ നീക്കത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തുവന്നു. ജനങ്ങള്‍ ബിജെപിയെ ഒരു പാഠം പഠിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.
അതേസമയം സാധാരണക്കാരുടെ അനുഗ്രഹമാണ് പാര്‍ട്ടിയുടെ ബലമെന്നും. കോണ്‍ഗ്രസ് നടത്തുന്നതുപോലെ അഴിമതി കാണിച്ച് പണം ശേഖരിക്കേണ്ട ആവശ്യം ബിജെപിക്കില്ലെന്നും. എല്ലാ ജില്ലകളിലും പണം സ്വരൂപിക്കുന്നതിനായി ഒരു നേതാവ് ഉണ്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha