നമ്മള്‍ വളരെ പിന്നില്‍...ബുള്ളറ്റ് ട്രെയിന്‍ ഇന്ത്യയിലെത്താന്‍ അമ്പത് വര്‍ഷം വൈകിയെന്ന് പീയുഷ് ഗോയല്‍; 'പദ്ധതി യാഥാര്‍ത്ഥമാക്കിയത് നരേന്ദ്ര മോദി'

രാജ്യത്തിന്റെ വികസക്കുതിപ്പിന്റെ മുഖമായ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ഇന്ത്യയിലെത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയിലൂടെയെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ഇന്ത്യയിലെത്താന്‍ അമ്പത് വര്‍ഷം വൈകി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനായി പ്രവര്‍ത്തിച്ചത്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി മുന്‍ സര്‍ക്കാരുകള്‍ റെയില്‍വെയേ ഉപയോഗിച്ചതാണ് പല പദ്ധതികളും പാതിവഴിയില്‍ നിന്ന് പോവാന്‍ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ ഇന്ത്യയുടെ നിലവാരം ഉയര്‍ത്താനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷ്യമിടുന്നതെന്ന് പിയൂഷ് ഗോയല്‍ പറഞ്ഞു. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ട്രെയിനുകളില്‍ വേവ്വേറെ ശൗചാലയങ്ങള്‍ നിര്‍മിക്കുക, സ്‌റ്റേഷനുകളിലെ വിശ്രമമുറികളുടെ നിലവാരം ഉയര്‍ത്തുക തുടങ്ങിയവയാണ് സര്‍ക്കാരിന്റെ മുന്നില്‍ ഇപ്പോഴുള്ള പ്രധാന പദ്ധതികള്‍.
https://www.facebook.com/Malayalivartha