എയര്‍ ഏഷ്യ വിമാനത്തില്‍ ചോര കുഞ്ഞിന്റെ വായിൽ ടോയ്‌ലറ്റ് പേപ്പറുകൾ തിരുകി കൊന്ന നിലയിൽ; പത്തൊമ്പതുകാരിയെ ചോദ്യം ചെയ്തപ്പോൾ പുറത്തായത്...

വിമാനത്തില്‍ ഞെട്ടിക്കുന്ന സംഭവം. പിഞ്ചു കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയെ തിരിച്ചറിഞ്ഞതായി പൊലീസ്. ഡല്‍ഹിയിലാണ് സംഭവം. വിമാനത്തിന്റെ ടോയ്ലെറ്റിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. കരയാതിരിക്കാനായി വായില്‍ ടിഷ്യൂ പേപ്പര്‍ കുത്തിനിറച്ച നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പത്തൊമ്പതുകാരിയായ തായ്ക്കോണ്ടോ താരമാണ് ഇവരെന്നും മത്സരത്തിനായി വ്യാഴാഴ്ച പരിശീലകനോടൊപ്പം ദക്ഷിണ കൊറിയയിലേക്ക് പോകാനിരുന്നതാണെന്നും പൊലീസ് പറയുന്നു.
ഇംഫാലില്‍നിന്ന് ഗുവഹാട്ടിവഴി ഡല്‍ഹിയിലേക്ക് പോയ എയര്‍ ഏഷ്യ വിമാനത്തിലെ ടോയ് ലെറ്റിലായിരുന്നു ഏതാണ്ട് ആറ് മാസം മാത്രം പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. വിമാനത്തിലെ ടോയ്ലറ്റില്‍ നിന്നും കഴിഞ്ഞ ദിവസം ക്യാബിന്‍ ക്രൂവായിരുന്നു മൃതദേഹം കണ്ടെടുത്തത്. ശിശുവിന്റെ വായില്‍ ടോയ്ലറ്റ് പേപ്പറുകള്‍ തിരുകിയ നിലയിലായിരുന്നു. വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ വിദഗ്ധ സംഘമെത്തി പരിശോധിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സംഭവത്തേത്തുടര്‍ന്ന് പോലീസ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയക്കുകയും യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. വിമാനം ഡല്‍ഹിയിലെത്തിയ ശേഷം എല്ലാ സ്ത്രീ യാത്രികരേയും ചോദ്യം ചെയ്തതിലൂടെയാണ് യുവതിയെ തിരിച്ചറിഞ്ഞതെന്ന് എയര്‍ ഏഷ്യ പ്രസ്താവനയില്‍ അറിയിച്ചു. സിവില്‍ ഏവിയേഷന്‍ ഡയറക്ടറെ സംഭവം അറിയിച്ചിട്ടുണ്ടെന്നും എയര്‍ ഏഷ്യ വ്യക്തമാക്കി.
https://www.facebook.com/Malayalivartha