മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിൽ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ ; 34 പേരുള്ള ലിസ്റ്റില്‍ ഒന്നാമൻ ഗിരീഷ് കര്‍ണാട്

മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിൽ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഹിന്ദുത്വവിരുദ്ധമായി എഴുതുന്നു എന്ന കാരണത്താൽ എഴുത്തുകാരെ കൊല്ലാനായി ഹിറ്റ്ലിസ്റ് തയ്യാറാക്കി കാത്തിരിക്കുകയാണ് തീവ്ര ഹിധുത്വ സംഘടനകൾ. 34 പേരുള്ള ലിസ്റ്റില്‍ ഗിരീഷ് കര്‍ണാട് ആയിരുന്നു ഒന്നാമത്. ഗൗരിലങ്കേഷ് രണ്ടാമതും.
പോലീസിന്റെ അന്വേഷണത്തിൽ തീവ്രവാദി ഹിന്ദുസംഘടനാ ഹിന്ദു ജനജാഗൃതി സമിതി പ്രവര്‍ത്തകനായിരുന്ന അമോല്‍കലേയുടെ സാമഗ്രികളില്‍നിന്ന് ലഭിച്ച ഡയറിയിൽ നിന്നാണ് വിവരം ലഭിച്ചത്. ഗൗരിലങ്കേഷ് 2017 സെപ്റ്റംബര്‍ അഞ്ചിനാണ് വധിക്കപ്പെട്ടത്. പട്ടികയിലുള്ള മറ്റുള്ളവരും കര്‍ണാടകയിലും മഹാരാഷ്ട്രയിലുമുള്ളവരാണ്. പ്രസംഗത്തിലും എഴുത്തിലും സമരപരിപാടികളിലും ഹിന്ദുതീവ്രവാദത്തെ എതിര്‍ത്തതിനാണ് ഗൗരി ലക്ഷ്യമാക്കപ്പെട്ടത്. പട്ടികയില്‍ ഉള്‍പ്പെട്ടതായി കാട്ടി അന്വേഷണ സംഘം നല്‍കിയ ലിസ്റ്റില്‍ എട്ടാമത് അന്ധവിശ്വാസത്തെ എതിര്‍ത്തിരുന്ന സ്വാമി നെടുമാമിഡി സ്വാമിജിയും ഉള്‍പ്പെടും. ജൂലെ 2016ല്‍ അച്ചടിച്ച ഡയറിയില്‍ ഓഗസ്റ്റ് 22ന് ആണ് ലിസ്റ്റ് എഴുതിയതായികാണുന്നത്.
https://www.facebook.com/Malayalivartha