ഒട്ടിയ വയറുമായി വിശന്ന് തളർന്ന് എട്ടാം ദിവസം മൂന്നുമക്കളെയുമെടുത്ത് ആശുപത്രി വരാന്തയിൽ പെറ്റമ്മ; ഓടിയെത്തിയ ഡോക്ടർമാർ കുട്ടികളെ പരിശോധിച്ചപ്പോൾ ബാക്കിയായത് ജീവനറ്റ മൂന്ന് ശരീരങ്ങൾ: കുട്ടികൾ എങ്ങനെ മരിച്ചെന്ന പോലീസിന്റെ ചോദ്യത്തിന് എനിക്ക് കഴിക്കാൻ വല്ലതും തരൂ എന്ന് കേണപേക്ഷിച്ച് കുഴഞ്ഞ് വീണ് അമ്മ!! ഹൃദയഭേദകമായ ആ സംഭവം ഇങ്ങനെ...

സഹോദരിമാരായ മൂന്ന് കുട്ടികള്‍ ഡല്‍ഹിയില്‍ വിശന്ന് മരിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ അമ്മയുടെ ആരോഗ്യാവസ്ഥയും ഗുരുതരമായി തുടരുകയാണ്. ചൊവ്വാഴ്ച രാവിലെയായിരുന്നു ഹൃദയഭേദകമായ ഈ സംഭവം നടന്നത്. എട്ട്, നാല്, രണ്ട് പ്രായത്തിലുള്ള മൂന്ന് പെണ്‍കുഞ്ഞുങ്ങളുമായി ഡല്‍ഹിയിലെ ഒരു ആശുപത്രിയിലേക്ക് യുവതി എത്തി. പരിശോധന നടത്തിയ ഡോക്ടര്‍ കുട്ടികള്‍ മരിച്ചു പോയെന്ന് സ്ത്രീയോട് പറഞ്ഞു. എങ്ങിനെയാണ് കുട്ടികള്‍ മരിച്ചതെന്ന് ചോദിച്ച പോലീസിനോട് 'എനിക്ക് കഴിക്കാന്‍ വല്ലതും തരൂ' എന്ന് പിറുപിറുത്ത് തൊട്ടടുത്ത് മാതാവ് കുഴഞ്ഞു വീണു.
ഡല്‍ഹിയില്‍ നടന്ന പട്ടിണി മരണത്തില്‍ കുട്ടികള്‍ ആഹാരം കഴിച്ചിട്ട് ആറോ ഏഴോ ദിവസമായി എന്നായിരുന്നു പ്രാഥമിക പരിശോധന നടത്തിയ ഡോക്ടര്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒരാഴ്ച ഭക്ഷണമില്ലാതെ കിടന്നാകാം കുട്ടികള്‍ മരിച്ചതെന്ന് ഡോക്ടര്‍ പറഞ്ഞു. 15 വര്‍ഷത്തെ തന്റെ തൊഴില്‍ ജീവിതത്തില്‍ ഇത്തരത്തില്‍ ഒന്ന് ആദ്യമാന്നെന്നാണ് പരിശോധിച്ച ഡോക്ടര്‍ പറഞ്ഞത്.
കഴിഞ്ഞ ശനിയാഴ്‌ചയാണ് ബംഗാളില്‍ നിന്നുള്ള അഞ്ചംഗ കുടുംബം ഡല്‍ഹിയിലെ മന്‍ഡാവലിയിലേക്കെത്തുന്നത്. ഇതിന് പിന്നാലെ റിക്ഷാ തൊഴിലാളിയായ ഇവരുടെ പിതാവിനെ കാണാതായി. ഇയാള്‍ തൊഴില്‍ അന്വേഷിച്ച് പോയതാണെന്നും രണ്ട് മൂന്ന് ദിവസത്തിനകം തിരിച്ചെത്തുമെന്നുമാണ് അയല്‍ക്കാര്‍ പറയുന്നത്. ഇയാളെ ഇതുവരെയും കണ്ടെത്തിയിട്ടില്ല. കുട്ടികളുടെ മാതാവിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് സംശയിക്കുന്നതായും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
അതിനിടെ വ്യാഴാഴ്‌ച കുട്ടികളുമായി ആശുപത്രിയിലെത്തിയ മാതാവ് തങ്ങള്‍ക്ക് ഭക്ഷണം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ആവശ്യം കേട്ട് ഞെട്ടിയ ഡോക്‌ര്‍മാര്‍ കുട്ടികളെ പരിശോധിച്ചെങ്കിലും മൂന്ന് കുട്ടികളും മരിച്ചതായി കണ്ടെത്തുകയായിരുന്നു. കുട്ടികളുടെ ശരീരത്തില്‍ പോഷകാഹാരത്തിന്റെ അംശം പോലുമുണ്ടായിരുന്നില്ല.
അതേസമയം, സംഭവത്തില്‍ ആം ആദ്മി സര്‍ക്കാരിനെ രൂക്ഷമായ ഭാക്ഷയില്‍ വിമര്‍ശിച്ച് ബി.ജെ.പി, കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികള്‍ രംഗത്തെത്തി. രാജ്യത്തിന് മുഴുവന്‍ നാണക്കേടായ സംഭവമാണിതെന്നും ഇക്കാര്യത്തില്‍ രാഷ്ട്രീയം പറയാനില്ലെന്നും ബി.ജെ.പി ഡല്‍ഹി വക്താവ് മനോജ് തിവാരി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡി നിരക്കിലുള്ള ഭക്ഷണം ഡല്‍ഹിയില്‍ എത്തിക്കുന്നുണ്ട്. എന്നാല്‍ ഡല്‍ഹി സര്‍ക്കാര്‍ ഇത് ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നതില്‍ വീഴ്‌ച വരുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ റേഷന്‍ വിതരണ സംവിധാനങ്ങള്‍ അട്ടിമറിച്ച ബി.ജെ.പി സ്വന്തം മുഖത്തേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നതെന്ന് ആം ആദ്മി പാര്‍ട്ടിയും ആരോപിച്ചു.
https://www.facebook.com/Malayalivartha