ഇന്ത്യയില്‍ മാന്യമായി ഭരണം നടത്തണമെങ്കില്‍ പശുക്കളെ ബഹുമാനിക്കണമെന്ന് മുഗള്‍ ഭരണാധികാരി ബാബറിനോട് ഹുമയൂണ്‍ ആവശ്യപ്പെട്ടെന്ന് ബി.ജെ.പി അദ്ധ്യക്ഷന്‍ ; ബി.ജെ.പി നേതാവിന്റെ പ്രസ്താവന വിവാദമാകുന്നു

ഇന്ത്യയില്‍ മാന്യമായി ഭരണം നടത്തണമെങ്കില്‍ പശുക്കളെ ബഹുമാനിക്കണമെന്ന് മുഗള്‍ ഭരണാധികാരി ബാബറിനോട് ഹുമയൂണ്‍ ആവശ്യപ്പെട്ടെന്ന് പറഞ്ഞ രാജസ്ഥാന്‍ ബി.ജെ.പി അദ്ധ്യക്ഷന്‍ മദന്‍ ലാല്‍ സായ്‌നിക്ക് അബദ്ധം പിണഞ്ഞു. ഹുമയൂണ്‍ മരണക്കിടക്കയില്‍ വച്ചാണ് ബാബറിനോടിത് പറഞ്ഞതെന്നും ഇന്ത്യ ഭരിക്കണമെങ്കില്‍ പശുക്കളെയും ബ്രാഹ്മണരെയും സ്ത്രീകളെയും ബഹുമാനിക്കണമെന്നും നിര്‍ദ്ദേശിച്ചതായും സായ്‌നി അവകാശപ്പെട്ടു.
എന്നാല്‍ ചരിത്രത്തെയും ചരിത്രസത്യങ്ങളെയും വളച്ചൊടിക്കാനുള്ള ശ്രമമാണ് ബി.ജെ.പി അദ്ധ്യക്ഷന്‍ നടത്തിയതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ശരിക്കും ഇന്ത്യയിലെ ആദ്യ മുഗള്‍ ഭരണാധികാരിയായ ബാബറിന്റെ മകനാണ് ഹുമയൂണ്‍. 1531ലാണ് ബാബര്‍ മരിച്ചത്. 25 വര്‍ഷങ്ങള്‍ക്ക് ശേഷം 1556ലാണ് ഹുമയൂണ്‍ മരിക്കുന്നത്. എന്നാല്‍ ഹുമയൂണിന്റെ മകനായി ബാബറിനെ ചിത്രീകരിക്കാനാണ് സായ്‌നി ശ്രമിച്ചത്. ഇത് ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമാണെന്നും വെറുമൊരു നാവുപിഴയായി കാണാനാകില്ലെന്നും ചില ചരിത്രകാരന്മാര്‍ ഇതിനോടകം തന്നെ ആരോപണം ഉന്നയിച്ചിട്ടുണ്ട്.
അതേസമയം, രാജസ്ഥാനില്‍ കാലിക്കടത്ത് ആരോപിച്ച് രാജസ്ഥാനിലെ ആല്‍വാറില്‍ ഒരാളെ ജനക്കൂട്ടം അടിച്ചുകൊന്നതിന് പിന്നാലെയാണ് ബി.ജെ.പി അദ്ധ്യക്ഷന്റെ വിവാദ പരാമര്‍ശം. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയുന്നതിനുള്ള മാര്‍ഗങ്ങളെന്ന പേരില്‍ ബി.ജെ.പി നേതാക്കന്മാര്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങളും വിവാദത്തില്‍ കലാശിച്ചിരുന്നു.
https://www.facebook.com/Malayalivartha