ഭര്‍ത്താവ് യൂട്യൂബില്‍ നോക്കി പ്രസവമെടുത്തു; ഭാര്യ അമിത രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചു; യുവതിയുടെ പിതാവിന്റെ പരാതിയില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു

തമിഴ്‌നാട് തിരുപ്പൂരില്‍ യൂട്യൂബില്‍ നോക്കി പ്രസവമെടുക്കുന്നതിനിടെ യുവതി മരിച്ചു. സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രസവത്തിനിടെയുണ്ടായ രക്തസ്രാവമാണ് അപകട കാരണമെന്നാണ് പോലിസ് പറയുന്നത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. 28 വയസ്സുകാരിയായ കൃതികയാണ് ജൂലൈ 22 ന് രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചത്. അധ്യാപികയായി ജോലി നോക്കുകയായിരുന്നു കൃതിക.
സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവ് കാര്‍ത്തികേയനാണ് അറസ്റ്റിലായത്. ഇയാള്‍ പുതുപ്പാളയത്ത് ഒരു വസ്ത്രനിര്‍മാണ ഏജന്‍സിയില്‍ ജോലി ചെയ്യുകയായിരുന്നു. ഇവര്‍ക്ക് മൂന്നു വയസ്സുള്ള ഒരു മകള്‍ കൂടിയുണ്ട്. രണ്ടാമത്തെ പ്രസവം വീട്ടില്‍ തന്നെയാക്കാനായിരുന്നു കൃതികയും കാര്‍ത്തികേയനും മുന്‍കൂട്ടി നിശ്ചയിച്ചിരുന്നത്. ഇതിനായി ഇവര്‍ ധാരാളം യൂട്യൂബ് വിഡിയോസ് കണ്ടിരുന്നു. അതേസമയം ഗര്‍ഭാവസ്ഥയില്‍ ഡോക്ടറെ സമീപിക്കുകയോ, ആശുപത്രിയില്‍ രജിസ്റ്റര്‍ ചെയ്യുകയോ ചെയ്തിട്ടില്ല. കൃതികയുടെ പിതാവ് രാജേന്ദ്രന്റെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ് നടന്നത്.
പ്രകൃതി ചികിത്സയില്‍ വിശ്വസിച്ചിരുന്ന ഇവരുടെ സുഹൃത്തുക്കളാണ് ദമ്പതികളോട് വീട്ടില്‍ പ്രസവിക്കാന്‍ നിര്‍ദേശിച്ചതെന്നാണ് ഹെല്‍ത്ത് ഓഫീസര്‍ കെ. ഭൂപതി പറയുന്നത്. പ്രവീണ്‍, ലാവണ്യ ദമ്പതികളാണ് ഇവരോട് പ്രകൃതി ചികിത്സ തുടരാന്‍ നിര്‍ദേശിച്ചത്. കൃതിക ഗര്‍ഭിണിയാണെന്ന കാര്യം ഗ്രാമീണ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
https://www.facebook.com/Malayalivartha

























