കരുണാനിധിയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി; ആശുപത്രിയിലേക്ക് മാറ്റിയത് രക്ത സമ്മര്‍ദത്തെതുടര്‍ന്ന്

കരുണാനിധിയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. അര്‍ദ്ധരാത്രിയോടെ ചെന്നൈ അല്‍വാര്‍പേട്ടിലുള്ള കാവേരി ആശുപത്രിയിലെ തീവ്ര പരിചരണ യൂണിറ്റിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്. രക്ത സമ്മര്‍ദം കുറഞ്ഞതിനാലാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും. വിദഗ്ദ്ധസംഘത്തിന്റെ പരിചരണത്തിലാണ് അദ്ദേഹം ഉള്ളതെന്നും കാവേരി ആശുപത്രിയുടെ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി.
കരുണാനിധിയുടെ ആരോഗ്യനില മോശമായെന്ന വാര്‍ത്ത പടര്‍ന്നതിനെത്തുടര്‍ന്ന് കഴിഞ്ഞ രാത്രിമുതല്‍ ഗോപാലപുരത്തെ വീടിനും സമീപത്തും ഡി.എം.കെ. പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരിക്കുകയാണ്. ആശുപത്രിയിലേക്ക് മാറ്റിയതോടെ പ്രവര്‍ത്തകരുടെ ഒഴുക്ക് അങ്ങോട്ടേക്കായി. ആശുപത്രിക്ക് മുന്നില്‍ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. ഇതേ തുടര്‍ന്ന് പോലീസ് ആശുപത്രിക്ക് മുന്നില്‍ ബാരിക്കേഡ് തീര്‍ത്ത് കനത്ത സുരക്ഷയാണ് ഒരുക്കുന്നത്.
അതേസമയം എം.കെ.സ്റ്റാലിന്‍, അഴഗിരി എന്നിവരും ഡിഎംകെയുടെ മുതിര്‍ന്ന നോതാക്കളും കുടുംബാംഗങ്ങളും ഗോപാലപുരത്തെ വീട്ടിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. മൂത്രത്തിലെ അണുബാധയും വാര്‍ധക്യസഹജമായ പ്രശ്‌നങ്ങളുമാണ് മുതിര്‍ന്ന നേതാവിനെ അലട്ടുന്നത്. കഴിഞ്ഞ ദിവസത്തേക്കാള്‍ പുരോഗതിയുണ്ടെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്നും മകനും ഡി.എം.കെ. വര്‍ക്കിങ് പ്രസിഡന്റുമായ സ്റ്റാലിന്‍ പറഞ്ഞിരുന്നു.
നേരത്തേ പുരോഗതിയുണ്ടെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചുവെങ്കിലും വെള്ളിയാഴ്ച സന്ദര്‍ശകരെ ആരെയും കാണാന്‍ അനുവദിച്ചിരുന്നില്ല. വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് രാത്രിവരെ മെഡിക്കല്‍ ബുള്ളറ്റിനും പുറത്തിറക്കിയിരുന്നില്ല. ഇതിനിടയിലാണ് വെള്ളിയാഴ്ച രാത്രി 1.30 ഓടെ ആശുപത്രിയിലേക്ക് മാറ്റിയത്. കാവേരി ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘം തന്നെയായിരുന്നു അദ്ദേഹത്തെ വീട്ടിലും ചികിത്സിച്ചിരുന്നത്.
https://www.facebook.com/Malayalivartha

























