പുറമെനിന്ന് നോക്കിയാല്‍ ഷെല്‍ട്ടര്‍ ഹോം അകത്തു നടക്കുന്നത് കുട്ടികളെ വേശ്യാവൃത്തിക്കായി എറിഞ്ഞുകൊടുക്കല്‍; രാത്രിയില്‍ നഗ്‌നരായി കിടക്കണം; ഹോമിലെ വനിതാ യുടെയും വക ലൈഗീക പീഠനം; ഇന്ത്യയിലെ ഒരു ഷെല്‍ട്ടര്‍ ഹോമിലെ കുട്ടികളുടെ അവസ്ഥ ഇങ്ങനെ

അത് ഷെല്‍ട്ടര്‍ ഹോം ആയിരുന്നില്ല വേശ്യാലയമായിരുന്നു അവിടെ ഗര്‍ഭച്ഛിദ്രം നടത്താന്‍ സൗകര്യം ഉണ്ടായിരുന്നു. രാത്രിയില്‍ നഗ്‌നരായി കിടക്കാന്‍ തങ്ങളെ നിര്‍ബന്ധിച്ചിരുന്നെന്നും ഷെല്‍ട്ടര്‍ ഹോമിലെ വനിതാ ജീവനക്കാരി വരെ തങ്ങളെ ലൈംഗീകമായി ഉപയോഗിച്ചിരുന്നെന്നും പെണ്‍കുട്ടികള്‍ പോലീസിനോട്. കുട്ടികളുടെ സംരക്ഷയ്ക്കായി ഒരുക്കിയ ബീഹാറിലെ ഷെല്‍ട്ടര്‍ ഹോമിലെ അവസ്ഥയാണിത്
ബീഹാറിലെ ഷെല്‍ട്ടര്‍ ഹോമിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. ഇക്കാര്യങ്ങള്‍ വിവരിച്ച് ആദ്യം കേസ് അന്വേഷിച്ച പോലീസ് 16 പേജ് വരുന്ന കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഷെല്‍ട്ടര്‍ ഹോമില്‍ പീഡനത്തിനിരകളായ 32 പെണ്‍കുട്ടികളുടെയും മൊഴികള്‍ കുറ്റപത്രത്തിലുണ്ട്. ഇവിടെ നടത്തിയ പരിശോധനയില്‍ 67 ഇനം മരുന്നുകള്‍ കണ്ടെത്തിയെന്നും പറയുന്നു. ഷെല്‍ട്ടര്‍ ഹോമില്‍നിന്നു സിറിഞ്ചുകളും കണ്ടെത്തി.
പീഡിപ്പിച്ച മൂന്നുപേരെ സംബന്ധിച്ചാണ് പെണ്‍കുട്ടികള്‍ കാര്യമായി മൊഴി നല്‍കിയത്. ഇവരുടെ ശരീര പ്രത്യേകതകളും രൂപവും മാത്രമാണ് പെണ്‍കുട്ടികള്‍ക്കു പോലീസിനോടു വിവരിക്കാന്‍ കഴിഞ്ഞത്. ഇവരില്‍ ഒരാള്‍ ഷെല്‍ട്ടര്‍ ഹോം ഉടമയായ ബ്രിജേഷ് താക്കൂറാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.
https://www.facebook.com/Malayalivartha
























