അമര്‍ സിങ് ബിജെപിയിലേക്കോ? മോദിയെ പുകഴ്ത്തി പരാമര്‍ശം; ബിജെപിയില്‍ ചേരുന്നുവെന്ന അഭ്യൂഹത്തിനു ശക്തിയേറുന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി സമാജ്വാദി പാര്‍ട്ടി മുന്‍ നേതാവും രാജ്യസഭാംഗവുമായ അമര്‍ സിങ് രംഗത്ത്. സിങ് ബിജെപിയില്‍ ചേരുന്നുവെന്ന അഭ്യൂഹങ്ങള്‍ നേരത്തേ തന്നെ വന്നിരുന്നു. എന്നാല്‍ താന്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തുന്നതല്ലെന്ന മുന്‍കൂര്‍ ജാമ്യവും അദ്ദേഹം എടുത്തിട്ടായിരുന്നു ഈ പ്രസ്ഥാവന നടത്തിയത്. ബിജെപിയില്‍ ചേരുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായാണ് തനിക്കു മോദിയെ വളരെ ഇഷ്ടമാണെന്നും അദ്ദേഹത്തെ പിന്തുണയ്ക്കുന്നുവെന്നും അമര്‍ സിങ് വ്യക്തമാക്കിയത്.
അതുപോലെതന്നെ മോദിയെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പിന്തുണയ്ക്കുന്നുവെന്നും ബിഎസ്പിയുടെ മായാവതിയുമായോ സമാജ്വാദി പാര്‍ട്ടിയിലെ അഖിലേഷ് യാദവുമായോ കൂട്ടുകൂടാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമാജ്!വാദി പാര്‍ട്ടിയിലെ കുടുംബവഴക്കിന്റെ കാരണക്കാരനെന്ന കുറ്റപ്പെടുത്തല്‍ ഏറെ കേട്ട അമര്‍സിങ്ങിനെ അഖിലേഷ് പാര്‍ട്ടിയില്‍നിന്നു കഴിഞ്ഞ വര്‍ഷം പുറത്താക്കുകയായിരുന്നു.
https://www.facebook.com/Malayalivartha