'ടിക്കറ്റില്ലാതെ' യാത്രയ്ക്കെത്തിയ ആടിനെ റെയില്‍വേ ലേലത്തില്‍ വിറ്റു
കള്ളവണ്ടി കയറല്ലേ ബസന്തി. അനുമതി പത്രമില്ലാതെ ഉടമസ്ഥനൊപ്പം യാത്രയ്ക്കെത്തിയ ആടിനെ റെയില്‍വേ ലേലത്തില്‍ വിറ്റു. മുംബൈയിലെ മസ്ജിത് സ്റ്റേഷനില്‍ ചൊവ്വാഴ്ചയാണ് സംഭവം. ആടിനെയും കൂട്ടി യാത്രയ്ക്കെത്തിയ വ്യക്തിയോട് യാത്ര ടിക്കറ്റും ആടിനെ ട്രെയിനില്‍ കയറ്റാനുള്ള അനുമതി പത്രവും അധികൃതര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് കൈവശമില്ലായിരുന്ന യാത്രക്കാരന് ആടിനെ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച മുങ്ങുകയായിരുന്നു.
ബുധനാഴ്ച വരെ ആടിനെ അന്വേഷിച്ച് ആരും എത്താത്തതിനെ തുടര്‍ന്ന് ആടിനെ ലേലത്തില്‍ വില്ക്കാന് അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ലേലത്തില്‍ വെച്ച ആട് 2500 രൂപയ്ക്കാണ് വിറ്റു പോയത്. പശ്ചിമ ബംഗാള്‍ സ്വദേശിയായ അബ്ദുള്‍ റഹ്മാന് എന്നയാളാണ് ആടിനെ വാങ്ങിയത്. തുടര്‍ന്ന് ആടിന്റെ ഉത്തരവാദിത്വം റെയില്‍വേ ജീവനക്കാരുടെ തലയിലായി. ആടിനെ ഏറ്റെടുത്ത അവര്‍ അതിന് ബസന്തി എന്നു പേരുമിട്ടു. തുടര്‍ന്ന് ആടിനെ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസിലെത്തിച്ചു. റെയില്‍വേ നിയമപ്രകാരം, ചീത്തയായി പോകുന്ന വസ്തുക്കളും വളര്‍ത്തുമൃഗങ്ങളെയും മറ്റും ലഭിച്ചാല്‍ അവയ്ക്കു മേല്‍ അവകാശവാദം ഉന്നയിച്ച് ഉടസ്ഥര് എത്തിയില്ലെങ്കില്‍ അവയെ എത്രയും വേഗം തന്നെ ലേലം ചെയ്ത് വിറ്റഴിക്കണമെന്നാണ്.
https://www.facebook.com/Malayalivartha