ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയുടെ ജമ്മുവിലെ വസതിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥന് വെടിവെച്ചു കൊന്നു
ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയുടെ ജമ്മുവിലെ വസതിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥന് വെടിവെച്ചു കൊന്നു. രാവിലെ വീടിന്റെ ഗേറ്റ് കാറുകൊണ്ട് തള്ളിത്തുറന്ന് അകത്തേക്ക് കയറിയ ആളെ സുരക്ഷ ഉദ്യോഗസ്ഥര്‍ വെടിവെച്ചു വീഴ്ത്തുകയായിരുന്നു.പൂഞ്ച് ജില്ലയിലെ മെന്ദറില്‍ നിന്നുള്ള മുര്‍ഫാസ് ഷാ എന്നയാളാണ് അതിക്രമം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.
എന്നാല്‍ അതിക്രമിച്ചു കയറാന്‍ ഇയാളെ പ്രേരിപ്പിച്ചത് എന്താണെന്ന് വ്യക്തമല്ല. ഇയാളുടെ കൈവശം ആയുധങ്ങളൊന്നും ഇല്ലായിരുന്നെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.
എസ്. യു.വിയില്‍ വി.ഐ.പി ഗേറ്റ് കടന്നുവന്ന അക്രമി സുരക്ഷാ ഉദ്യോഗസ്ഥരുമായി തര്‍ക്കത്തിലേര്‍പ്പെടുകയും സംഭവത്തില്‍ ഒരു ഉദ്യോഗസ്ഥന് പരിക്കേല്‍ക്കുകയും ചെയ്തു. വീടിന്റെ ലോബ്ബിക്ക് നാശനഷ്ടങ്ങളും വരുത്തിയിട്ടുണ്ട്. തുടര്‍ന്ന് ഇയാളെ വെടിവെച്ചു കൊല്ലുകയായിരുന്നുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha