മക്കള്‍ വീട്ടിലെത്തി നോക്കുമ്പോള്‍ അമ്മയ്ക്ക് അനക്കമില്ല; കുടിയനായ ഭര്‍ത്താവ് ഭാര്യയുടെ മൂക്കും വായും കണ്ണും പശകൊണ്ട് ഒട്ടിച്ചു; ഭാര്യ ശ്വാസം മുട്ടി മരിച്ചു

മധ്യപ്രദേശിലെ വിദിഷയിലാണ് സംഭവം. ഭര്‍ത്താവ് മൂക്കും വായും കണ്ണും പശകൊണ്ട് ഒട്ടിച്ചു. ശ്വാസം കിട്ടാത്തതിനെ തുടര്‍ന്ന് യുവതി മരിച്ചു. വിഷിഷയിലെ രാജ്പുത് കോളനി നിവാസിയായ ദുര്‍ഗാ ഭായി (35) ആണ് മരിച്ചത്. പൊട്ടിയ സാധനങ്ങള്‍ ഒട്ടിക്കുന്നതിന് ഉപയോഗിക്കുന്ന പശ ഉപയോഗിച്ചാണ് ഭര്‍ത്താവ് ഹല്‍കേരം കുശ്‌വ ദുര്‍ഗയുടെ വായും മൂക്കും ഒട്ടിച്ചത്.
ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്. മക്കളോട് പുറത്ത് പോകാന്‍ പറഞ്ഞ ശേഷമാണ് ഇയാള്‍ കുറ്റകൃത്യം ചെയ്തത്. കുട്ടികളിലൊരാള്‍ വീട്ടില്‍ മടങ്ങി എത്തിപ്പോള്‍ അമ്മയെ അനക്കമില്ലാതെ കണ്ടതിനെ തുടര്‍ന്നാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് പതിനഞ്ചുകാരനായ കുട്ടിയുടെ പരാതിയില്‍ പിതാവിനെതിരെ പോലീസ് കേസെടുത്തു.
ഹല്‍കേരം സ്ഥിരം മദ്യപാനിയായിരുന്ന. സ്ഥിരം ഇയാള്‍ ദുര്‍ഗയെ മര്‍ദ്ദിക്കാറുണ്ട്. ഇതുതന്നെയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. നേരത്തെ ദുര്‍ഗയെ ഇയാള്‍ വിഷം നല്‍കി കൊല്ലാനും ശ്രമിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























