കാമുകിയ്ക്ക് വേണ്ടി നടുറോഡിൽ രണ്ടുപേർ തമ്മിൽ പൊരിഞ്ഞ തല്ല്; കാഴ്ചക്കാർ കൂടിയതോടെ രംഗം വഷളായി: ഒടുവിൽ രണ്ടുപേരെയും നോക്കുകുത്തികളാക്കി കാമുകി മറ്റൊരാൾക്കൊപ്പം മുങ്ങി

കാമുകിയുടെ പേരിൽ രണ്ടുപേർ തല്ലുകൂടിയപ്പോൾ ഈ തക്കത്തിന് യുവതി മൂന്നാമനൊപ്പം ഒളിച്ചോടി. ബെംഗളൂരു-നെലമംഗല ഹൈവേയിലാണ് സിനിമയെ പോലും വെല്ലുന്ന നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഒരു യുവതിയുടെ പേരിൽ വാക്കേറ്റത്തിൽ തുടങ്ങിയ കലഹം കൈയേറ്റത്തിലെത്തുകയായിരുന്നു. തുടർന്ന് ആളുകൾ തടിച്ചുകൂടുകയും ഗതാഗതം തടസപ്പെടുകയുമായിരുന്നു. ഒടുവിൽ പോലീസ് ഇവരെ കസ്റ്റഡിയിൽ എടുത്ത ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
ശശികല എന്ന യുവതിയുടെ പേരിലായിരുന്ന തർക്കം. ഇവർ കഴിഞ്ഞ വർഷം മുതൽ ചികാബിദാരുകൽ മൂർത്തി എന്നയാൾക്കൊപ്പമായിരുന്നു ജീവിച്ചിരുന്നത്. ഇയാൾ മുമ്പ് വിവാഹം കഴിച്ചതും രണ്ട് കുട്ടികളുടെ പിതാവുമാണ്
എന്നാൽ അടുത്തിടെ ശശികല ജോലി ചെയ്യുന്ന ഗാർമെന്റ് ഫാക്ടറിയിലെ ഡ്രൈവറായ സിദ്ധാരാജു എന്നയാൾ ഇവരെ വിവാഹം കഴിക്കാൻ തയ്യാറാണെന്ന് അറിയിച്ചു. ഇത് ശശികല സമ്മതിക്കുകയും ചെയ്തു. ഇതാണ് പ്രശ്‌നങ്ങൾക്ക് വഴിവെച്ചത്.
ശനിയാഴ്ച ശശികലയും സിദ്ധാരാജുവും ബസ് സ്റ്റോപ്പിൽ നില്ക്കുകയായിരുന്നു. ഈ സമയം മൂർത്തി അതുവഴി വരികയും ഇവരെ കാണുകയും ചെയ്തു. തുടർന്ന് മൂർത്തി ശശികലയെ ചോദ്യം ചെയ്യുകയും സിദ്ധാരാജുവിനെ അസഭ്യം പറയുകയുമായിരുന്നു. ഇതാണ് കൈയേറ്റത്തിൽ കലാശിച്ചത്.
പിന്നീട്, പോലീസ് എത്തി മൂന്നുപേരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്‌റ്റേഷനിൽ എത്തിയ ശേഷം ആർക്കൊപ്പം പോകണമെന്ന് ശശികലയോട് പോലീസ് ചോദിച്ചെങ്കിലും രണ്ടുപേരുടെയും കൂടെ പോകുന്നില്ലെന്നായിരുന്നു മറുപടി. പിന്നീട് സുഹൃത്ത് എന്ന് പരിചയപ്പെടുത്തിയ ഒരാളുടെ കൂടെ ശശികല പോകുകയായിരുന്നു.
2000-ത്തിൽ രംഗസ്വാമി എന്നയാളെ ശശികല വിവാഹം കഴിച്ചെങ്കിലും 2010 ആയപ്പോഴേക്കും ആ ബന്ധം തകര്ന്നു. പിന്നീട് ഗാര്‌മെന്റ് ഫാക്ടറിയിലെ സൂപ്പര് വൈസറായ രമേശ് കുമാര് എന്നയാളിനൊപ്പമായിരുന്നു ശശികല താമസിച്ചിരുന്നത്. എന്നാല്, 2015-ൽ ഈ ബന്ധവും അവസാനിച്ചു. പിന്നീട് 2017 വരെ മറ്റൊരാൾക്കൊപ്പം കഴിഞ്ഞ ശശികല, അതിനുശേഷമാണ് മൂർത്തിയുടെ കൂടെ താമസം ആരംഭിച്ചത്.
https://www.facebook.com/Malayalivartha


























