കര്‍ണാടകയില്‍ നിന്നും പശുവിനെ വാങ്ങി വന്ന മലയാളിക്ക് വെടിയേറ്റു

കര്‍ണാടകയില്‍ നിന്നും പശുവിനെ വാങ്ങി വന്ന മലയാളിക്ക് വെടിയേറ്റു. കാസര്‍കോട് പാണത്തൂര്‍ സ്വദേശിയായ നിശാന്തിനാണ് വെടിയേറ്റത്. കര്‍ണാടക വനംവകുപ്പ് ഉദ്യോഗസ്ഥരാണ് വെടിവച്ചത്. കേരള കര്‍ണാടക അതിര്‍ത്തി പ്രദേശമായ സുള്യയിലാണ് സംഭവം നടന്നത്.
ഫോറസ്‌ററ് ഉദ്യോഗസ്ഥര്‍ തടഞ് നിര്‍ത്തി വെടിവെക്കുകയായിരുന്നു. വെടിവച്ചതിന് ശേഷം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഓടി രക്ഷപ്പെട്ടു. പിന്നീട് നാട്ടുകാര്‍ ചേര്‍ന്നാണ് നിശാന്തിനെ ആശുപത്രിയില്‍ എത്തിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha


























