ബംഗ്ലാദേശ് പൊതുഗതാഗത സംവിധാനങ്ങള്‍ പരിഷ്‌കരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം...

ബംഗ്ലാദേശ് പൊതുഗതാഗത സംവിധാനങ്ങള്‍ പരിഷ്‌കരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. 115 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കക്കു സമീപമുള്ള ജിഗ്തലയിലായിരുന്നു സംഭവം. കഴിഞ്ഞദിവസം വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ബസ് പാഞ്ഞുകയറി രണ്ട് പേര്‍ മരിച്ചിരുന്നു. ഇതിനെത്തുടര്‍ന്നായിരുന്നു പ്രതിഷേധം.
പ്രതിഷേധക്കാര്‍ക്കതിരെ പോലീസ് നടത്തിയ ആക്രമണത്തല്‍ കണ്ണിര്‍ വീതകവും, റബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചു. അക്രമണത്തിനിരയായ യുവാക്കള്‍ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍, ഇത്തരത്തിലൊരു ആക്രമണമുണ്ടായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. 115 ല്‍ അധികം വിദ്യാര്‍ത്ഥികളെ താന്‍ ചികിത്സിച്ചുവെന്നും ചിലരുടെ ശരീരത്തില്‍ റബ്ബര്‍ ബുള്ളറ്റ്് കൊണ്ട് പരിക്കേറ്റതായി ശ്രദ്ധയില്‍ പെട്ടുവെന്നും എ.എഫ്,പി ഡോക്ടര്‍ അബൂസ് ഷബീര്‍ വ്യക്തമാക്കി.
സമാധാനപരമായി പ്രക്ഷോഭം സംഘടിപ്പിച്ചുവന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ പ്രകോപനമോന്നും കൂടാതെ ആക്രമണം ഉണ്ടാകുകയായിരുന്നുകയായിരുന്നു ബംഗ്ലാദേശിലെ ഭരണപാര്‍ട്ടിയായ അവാമി ലീഗ് പ്രവര്‍ത്തകരാണ് അക്രമണത്തിനുപിന്നിലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. അക്രമണത്തിന്റെ ഉത്തരവാദിത്വം ഗതാഗതമന്ത്രി ഒബൈദുള്‍ റഹ്മാന്‍ നിഷേധിച്ചു.സുരക്ഷിതമായ റോഡും െ്രെഡവര്‍മാരും രാജ്യത്തുണ്ടാവണമെന്ന ആവശ്യമുന്നയിച്ചാണ് വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭം നടത്തിയത്.
ഇതിനെത്തുടര്‍ന്ന് വ്യാഴാഴ്ച സ്‌കുളുകള്‍ അടച്ചിടുകയും, ഉടനടി പ്രശ്‌ന പരിഹാരമുണ്ടാകുമെന്നും വിദ്യാഭ്യാസമന്ത്രാലയം ഉറപ്പുനല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























