സംവരണ പ്രശ്‌നത്തില്‍ മനംനൊന്ത് മഹാരാഷ്ട്രയില്‍ രണ്ട് പേര്‍ ആത്മഹത്യ ചെയ്തു

സംവരണ പ്രശ്‌നത്തില്‍ മഹാരാഷ്ട്രയില്‍ രണ്ട് പേര്‍ ആത്മഹത്യ ചെയ്തു. മറാത്ത സംവരണ പ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് രണ്ട് പേര്‍ കൂടി ആത്മഹത്യ ചെയ്തിരിക്കുന്നത്. 25കാരനായ അരുണ്‍ ജഗനാഥ് ബാദ്‌ല 22കാരനായ പരമേശ്വര്‍ ബാബന്‍ ഗോണ്ഡ എന്നിവരാണ് ആത്മഹത്യചെയ്തത്. മറാത്ത സംവരണം നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് ബാദ്‌ല ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
ടര്‍ബ എരിയയിലെ താമസക്കാരനായ ബാദ്‌ല വീട്ടിലെ ബാല്‍ക്കണിയിലുള്ള ഫാനില്‍ തൂങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നു. അപേക്ഷിച്ച ലോണും മറാത്ത സംവരണവും ലഭിക്കാത്തതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്ന് ബാദ്‌ലയുടെ ആത്മഹത്യ കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 27,000 രൂപയുടെ വ്യക്തിഗത വായ്പക്കാണ് ബാദ്‌ല അപേക്ഷിച്ചത്.
മഹാരാഷ്ട്രയിലെ ദാന്‍ഗര്‍ സമുദായത്തിന് സംവരണം നല്‍കാത്തതില്‍ മനംനൊന്താണ് പരമേശ്വര്‍ ബാബന്‍ ഗോണ്ഡ ആത്മഹത്യ ചെയ്തതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. സമുദായത്തിന് സംവരണം ആവശ്യപ്പെട്ട് നടക്കുന്ന റാലിയില്‍ പങ്കെടുക്കാന്‍ ഇയാള്‍ പണം ആവശ്യപ്പെട്ടെങ്കിലും നല്‍കിയിരുന്നില്ലെന്നും വാര്‍ത്തകളുണ്ട്.
https://www.facebook.com/Malayalivartha


























