കാഷ്മീരില്‍ സൈന്യത്തിന്റെ വെടിയേറ്റ കന്നുകാലി കച്ചവടക്കാരന് ദാരുണാന്ത്യം ; ഒരാൾക്ക് പരിക്ക്

ജമ്മു കാഷ്മീരില്‍ സൈന്യത്തിന്റെ വെടിയേറ്റു കന്നുകാലി കച്ചവടക്കാരന് കൊല്ലപ്പെട്ടു. വെടിവയ്പില്‍ ഒരാള്‍ക്കു പരിക്കേറ്റു. മുഹമ്മദ് റഫീഖ് ഗുജ്ജര്‍(28), ഷക്കീല്‍ അഹമ്മദ്(30) എന്നിവര്‍ക്കു നേരെയാണ് 58 രാഷ്ട്രീയ റൈഫിള്‍സ് സേന വെടിയുതിര്‍ത്തത്. ഇതില്‍ ഗുജ്ജര്‍ പിന്നീട് മരിച്ചു. ഷക്കീല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരും കന്നുകാലി വില്‍പ്പനക്കാരാണ്.
റംബാന്‍ ജില്ലയിലെ കോഹ് ലിയില്നിന്നു പുലര്‍ച്ചെ നാലിനു പോയയാളാണ് കൊല്ലപ്പെട്ടതെന്നു പോലീസ് അറിയിച്ചു. സംഭവത്തില്‍ സൈനികര്‍ക്കെതിരേ അന്വേഷണം ആരംഭിച്ചതായി റംബാന്‍ എസ്പി മോഹന്‍ ലാല്‍ പറഞ്ഞു.
പുലര്‍ച്ചെ 3.45ന് വെടിയൊച്ച കേട്ടാണ് തങ്ങള്‍ എത്തിയതെന്നാണു സൈന്യം വാദിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സൈന്യം പത്രക്കുറിപ്പ് പുറത്തിറക്കി. അതേസമയം, രാത്രി പതിനൊന്നിനു വെടിയൊച്ച കേട്ടിരുന്നതായി പ്രദേശവാസികള്‍ പറയുന്നു.
https://www.facebook.com/Malayalivartha


























