അച്ഛനുമമ്മയും സെല്‍ഫിയെടുത്ത് രസിക്കുന്നതിനിടെ മൂന്ന് വയസുകാരി തടാകത്തില്‍ മുങ്ങി മരിച്ചു

അച്ഛനുമമ്മയും സെല്‍ഫിയെടുത്ത് രസിക്കുന്നതിനിടെ മൂന്ന് വയസുകാരി തടാകത്തില്‍ മുങ്ങി മരിച്ചു. ഗുജറാത്തിലെ സൂറത്തിലാണ് ഞെട്ടിക്കുന്ന സംഭവം. സെല്‍ഫിത്തിരക്കിനു ശേഷം നോക്കിയപ്പോള്‍ കുട്ടിയെ കാണാനില്ലായിരുന്നു.
എന്നാല്‍, കുട്ടിയെ കാണാതായതോടെ ആരോ തട്ടിക്കൊണ്ടുപോയതാകുമെന്ന നിഗമനത്തിലാണ് മതാപിതാക്കള്‍ എത്തിയത്. തുടര്‍ന്ന് ഇവര്‍ പരാതിയും നല്‍കിയിരുന്നു.പക്ഷെ, അഗ്നിശമന സേനാംഗങ്ങള്‍ കുട്ടിയുടെ മൃതദേഹം തടാകത്തില്‍ നിന്നും കണ്ടെടുത്തു. തുടര്‍ന്ന് കുട്ടിയുടേ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തുകയും മുങ്ങിമരണം തന്നെയെന്ന് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടിയെ കാണാതായത്. രാത്രി രണ്ടു മക്കളോടൊപ്പം പൂന്തോട്ടത്തില്‍ എത്തിയതായിരുന്നു മാതാപിതാക്കള്‍. കുട്ടികള്‍ കളിക്കുമ്ബോള്‍ ഇവര്‍ അല്‍പം അകലേക്ക് പോയിരുന്നു. ഇതിനിടയിലാണ് കുട്ടി തടാകത്തിനടുത്തേക്ക് പോയത്. തുടര്‍ന്ന് വെള്ളത്തില്‍ വീഴുകയായിരുന്നു.' പൊലീസ് ഓഫീസര്‍ പറയുന്നു
കുട്ടികള്‍ പൂന്തോട്ടത്തില്‍ കളിക്കുന്ന സമയത്ത് തങ്ങള്‍ ഫോട്ടോകളും സെല്‍ഫിയും എടുക്കുകയായിരുന്നുവെന്ന് മാതാപിതാക്കള്‍ പോലീസിനോട് പറഞ്ഞു. അതിനിടയില്‍ കുട്ടി എപ്പോഴാണ് തടാകത്തിനടുത്തേക്ക് പോയതെന്ന് ഇവര്‍ക്ക് അറിയില്ല
https://www.facebook.com/Malayalivartha


























