വിപ്ലവം സൃഷ്ടിക്കാന്‍ പോസ്റ്റല്‍ ബാങ്ക്: ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും

മറ്റൊരു വിപ്ലവത്തിന് മോഡി തയ്യാറെടുക്കുന്നു. ഇന്ത്യന്‍ ബാങ്കിംഗ് രംഗത്ത് പുതിയ വിപ്ലവം സൃഷ്ടിച്ചു കൊണ്ട് ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ (ഐപിപിബി)യുടെ ഉദ്ഘാടനം ആഗസ്റ്റ് 21ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും. നിലവില്‍ വരുന്‌പോള്‍ രാജ്യത്തെ എല്ലാ ജില്ലകളിലും ബ്രാഞ്ചുകളുള്ള ബാങ്ക് എന്ന പ്രത്യേകതയും പോസ്റ്റല്‍ ബാങ്കിനുണ്ടാവും. നിലവില്‍ ബാങ്കിന്റെ രണ്ടു ബ്രാഞ്ചുകള്‍ പരീക്ഷണാടിസ്ഥാത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അടുത്ത ഘട്ടത്തില്‍ 648 ബ്രാഞ്ചുകള്‍ കൂടി പ്രവര്‍ത്തന സജ്ജമാകും.
1.55 ലക്ഷം പോസ്റ്റ് ഒഫീസുകളെ പോസ്റ്റല്‍ ബാങ്കുമായി ബന്ധിപ്പിച്ചു കൊണ്ട് രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ബാങ്കിംഗ് സേവനം ഉറപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 17 കോടി പോസ്റ്റല്‍ സേവിംഗ്‌സ അക്കൗണ്ടുകളേയും ഈ ബാങ്കുമായി ബന്ധിപ്പിക്കും. ഐ.പി.പി.ബിയിലൂടെ ഗ്രാമീണജനതയേയും ഡിജിറ്റല്‍ ബാങ്കിംഗിന്റെ ഭാഗമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
എയര്‍ടെല്ലിനും പേയ്‌മെന്റ് ബാങ്കിനും പേയ്ടിഎമ്മിനും ശേഷം പേയ്‌മെന്റ ബാങ്ക് പെര്‍മിഷന്‍ കിട്ടുന്ന മൂന്നാമത്തെ ബാങ്കാണ് ഇന്ത്യന്‍ പോസ്റ്റല്‍ പേയ്‌മെന്റ് ബാങ്ക്(ഐപിപിബി). ഒരു ലക്ഷം രൂപ വരെ നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ പേയ്‌മെന്റ് ബാങ്കുകള്‍ക്ക് അവസരമുണ്ട്. ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി, ഐഎംപിഎസ് ഇടപാടുകളും നടത്താം. ഉദ്ഘാടനദിവസം തന്നെ ബാങ്കിന്റെ ഒഫീഷ്യല്‍ ആപ്പും ലോഞ്ച് ചെയ്യും.
https://www.facebook.com/Malayalivartha


























