ഓട്ടോറിക്ഷ ഓടിച്ചു നടന്ന രാഹുല്‍ ജാദവ് ഇനി കോര്‍പറേഷന്‍ മേയര്‍ നഗരപിതാവ്; രാജ്യത്തിന്റെ മുഴുവന്‍ കയ്യടി നേടി രാഹുല്‍ ജാദവ്

ജീവിക്കാനായി ഓട്ടോറിക്ഷ ഓടിച്ചു നടന്ന രാഹുല്‍ ജാദവ് ഇനിമുതല്‍ കോര്‍പറേഷന്‍ മേയറാണ്. പുണെ ജില്ലയിലെ വ്യാവസായിക നഗരമായ പിംപ്രി ചിന്‍ച്‌വാദിലെ മേയറായി രാഹുല്‍ ജാദവ് ഇന്നലെയാണ് തിരഞ്ഞെടുത്തത്. മേയറായിരുന്ന നിതിന്‍ കജ്‌ലെ രാജിവച്ചതോടെയാണ് രാഹുലിന് നറുക്ക് വീണത്. ഇന്നലെ നടന്ന തിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത 120 വോട്ടുകളില്‍ 81 ഉം രാഹുലിന് ലഭിച്ചു. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ അറിയുന്നതിനാല്‍ അവരെ ഉയര്‍ത്തിക്കൊണ്ടുവരാനാകും തന്റെ പ്രവര്‍ത്തനമെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. 128 അംഗങ്ങളുള്ള കോര്‍പ്പറേഷനില്‍ ഭരണം ബിജെപിക്കാണ്. സാമ്പത്തിക സാഹചര്യങ്ങള്‍ കാരണം പത്താം ക്ലാസ് വരെ മാത്രമാണ് രാഹുലിന്റെ വിദ്യാഭ്യാസം നേടിയിട്ടുള്ളത്. കര്‍ഷക കുടുംബത്തില്‍ നിന്നുള്ള ഇയാള്‍ ആറുപേര്‍ക്കിരിക്കാവുന്ന ഓട്ടോറിക്ഷയാണ് ഓടിച്ചിരുന്നത്. 1996 മുതല്‍ 2003 വരെയായിരുന്നു ഈ കാലയളവ്.
എന്നാല്‍ ആറ് സീറ്റുള്ള റിക്ഷ സര്‍ക്കാര്‍ നിരോധിച്ചതോടെ പിന്നീട് കൃഷിയിലേക്ക് തിരിഞ്ഞു. പിന്നീട് ഒരു സ്വകാര്യ സ്ഥാപനത്തില്‍ െ്രെഡവറായി ജോലി നോക്കിയിരുന്നതായും രാഹുല്‍ ജാദവ് മാധ്യമങ്ങളോട് പറഞ്ഞു. 2007ല്‍ രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയില്‍ ചേര്‍ന്നു. 2012 ല്‍ എംഎന്‍എസ് ടിക്കറ്റില്‍ കോര്‍പറേഷന്‍ അംഗമായി. 2017ല്‍ ബിജെപിയില്‍ ചേര്‍ന്ന് രണ്ടാം തവണയും കോര്‍പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
https://www.facebook.com/Malayalivartha


























