ഓണ വിപണി മുന്നില്‍ തമിഴ്‌നാട്ടില്‍ വിഷം തളിച്ചുള്ള നെല്‍കൃഷി തകൃതിയില്‍; വിഷം കലര്‍ന്ന നെല്ല് കഴിച്ച് മയിലുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു

തമിഴ്‌നാട് മധുരയിലെ വയലില്‍ നിന്ന് നെല്ല് കഴിച്ച 47 മയിലുകള്‍ കൂട്ടത്തോടെ ചത്തു. വിഷം കലര്‍ന്ന നെല്ല് കഴിച്ചതിനാലാണ് മയിലുകള്‍ ചാകാന്‍ കാരണമെന്ന സംശയത്തില്‍ വനം വകുപ്പ്. കീടങ്ങളെ കൊല്ലുന്നതിനായി കര്‍ഷകര്‍ നെല്‍ച്ചെടികളില്‍ കീടനാശിനികള്‍ തളിക്കുന്നത് പതിവാണ്. കര്‍ഷകര്‍ തളിച്ച വിഷം കലര്‍ന്ന നെല്ലുകളായിരിക്കാം മയിലുകള്‍ കഴിച്ചതെന്നാണ് അധികൃതരുടെ സംശയം. വലിയ അളവില്‍ കീടനാശിനികള്‍ തളിക്കുന്നെന്ന വാര്‍ത്ത നേരത്തെ വന്നിരുന്നു.
ചത്ത മയിലുകളെ പോസ്റ്റുമോര്‍ട്ടം ചെയ്താലെ കൂടുതല്‍ വിവരം അറിയാന്‍ സാധിക്കുകയുള്ളുവെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു. മയിലുകളെ കൊല്ലുന്നത് 1972 ലെ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ടിന്റെ ഷെഡ്യൂള്‍ ഒന്നില്‍പ്പെടുന്ന കുറ്റമാണ്.
https://www.facebook.com/Malayalivartha


























