ആ തട്ടിപ്പുകാരെയെല്ലാം ഞങ്ങള്‍ക്ക് വിട്ടുതരൂ....മെഹുല്‍ ചോക്‌സിയെ വിട്ടുതരണമെന്ന് ആന്റിഗ്വയോട് ഇന്ത്യ; പ്രത്യേക സംഘത്തെ അയച്ചു

ഇല്ല മാപ്പില്ല മടങ്ങിവരൂ. പഞ്ചാബ് നാഷണല്‍ ബാങ്കിനെ 13,000 കോടി രൂപ വഞ്ചിച്ച് കടന്നുകളഞ്ഞ കേസിലെ മുഖ്യ സൂത്രധാരനാണ് മെഹുല്‍ ചോക്‌സി. ജനുവരി നാലിന് ഇന്ത്യ വിട്ട ചോക്‌സി 15ന് ആന്റിഗ്വ പൗരത്വം നേടി. ഇയാളെ തിരികെയെത്തിക്കുന്നതിന് സിബിഐ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന് അപേക്ഷ നല്‍കിയിരുന്നു.
പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ തട്ടിപ്പില്‍ ഇന്ത്യയില്‍ നിന്നും മുങ്ങി കരീബിയന്‍ രാജ്യമായ ആന്റിഗ്വയില്‍ അഭയം പ്രാപിച്ച വജ്രവ്യാപാരി മെഹുല്‍ ചോക്‌സിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഇന്ത്യ അപേക്ഷ നല്‍കി. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക സംഘത്തെ ആന്റിഗ്വയിലേക്ക് ഇന്ത്യ അയച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ആന്റിഗ്വയിലെ വിദേശകാര്യ മന്ത്രാലയ പ്രതിനിധികളുമായി പ്രത്യേക സംഘം ചര്‍ച്ച നടത്തിയതായും സൂചനയുണ്ട്. 2017 മെയില്‍ ഇന്ത്യയില്‍ നടത്തിയ അന്വേഷണത്തിന് ശേഷം ലഭിച്ച അഭിപ്രായത്തെ തുടര്‍ന്ന് ചോക്‌സിക്ക് ആന്റിഗ്വ പൗരത്വം നല്‍കിയിരുന്നു. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിനായി നിക്ഷേപം നടത്തുന്നവര്‍ക്ക് സൗജന്യമായി പൗരത്വം നല്‍കുന്നതാണ് ആന്റിഗ്വയുടെ പതിവെന്നും ദേശീയ നിധിയിലേക്ക് ഒന്നരലക്ഷം ഡോളര്‍ സംഭാവനയോ സര്‍ക്കാരിന്റെ റിയല്‍ എസ്‌റ്റേറ്റ് പദ്ധതിയില്‍ രണ്ടു ലക്ഷം ഡോളര്‍ നിക്ഷേപമോ നടത്തിയാല്‍ പാസ്‌പ്പോര്‍ട്ട് ലഭിക്കുമെന്നുമാണ് ആന്റിഗ്വ ഒബസര്‍വര്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























