മോദിക്ക് ആശ്വസിക്കാം... എല്‍പിജി കണക്ഷന്‍; ലക്ഷ്യം പൂര്‍ത്തിയാക്കി കേന്ദ്ര സര്‍ക്കാര്‍

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതി വഴി ഇത് വരെ അഞ്ച് കോടി എല്‍പിജി കണക്ഷന്‍ നല്‍കിയതായി റിപ്പോര്‍ട്ട്. 2016 ഏപ്രിലിലാണ് പ്രധാനമന്ത്രി ഉജ്വല യോജന (പിഎംയുവൈ) പദ്ധതി ആരംഭിച്ചത്. എസ്ഇസിസി ( സോഷ്യോ ഇക്കണോമിക് കാസ്റ്റ് സെന്‍സസ് ഡാറ്റ) വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ തെരഞ്ഞടുത്ത അഞ്ച് കോടി ദരിദ്ര കുടുംബങ്ങള്‍ക്ക് സൗജന്യമായി പാചക വാതകം നല്‍കുകയായിരുന്നു പദ്ധതി.
പരമ്പരാഗത രീതിയിലുളള കുക്കിംഗ് സ്റ്റൗവിന്റെ ഉപയോഗവും വിറക് അടുപ്പുകളും സൃഷ്ടിക്കുന്ന മലിനീകരണം കുറയ്ക്കുകയെന്നതും പദ്ധതിയുടെ ലക്ഷ്യമായിരുന്നു. ഇതിനാല്‍ തന്നെ ലോകാരോഗ്യ സംഘടന അടക്കമുളള നിരവധി അന്താരാഷ്ട്ര ഏജന്‍സികളുടെ പ്രശംസയും പദ്ധതി നേടിയെടുത്തിട്ടുണ്ട്. 2019 തോടെ പദ്ധതിക്ക് കീഴില്‍ അഞ്ച് ലക്ഷം കുടുംബങ്ങളെ ഉള്‍പ്പെടുത്തുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം. എന്നാല്‍, എട്ട് മാസത്തിന് മുന്‍പ് തന്നെ പദ്ധതിയുടെ ലക്ഷ്യം നേടിയെടുത്തിരിക്കുകയാണ് സര്‍ക്കാര്‍. രാജ്യത്തെ 3.7 കോടി സ്ത്രീകള്‍ക്ക് ശുദ്ധമായ പാചകവാതക ഇന്ധനം നല്‍കുകയെന്ന ഉദ്ദേശ്യത്തോടെ തുടങ്ങിയ പദ്ധതിയാണ് പിഎംയുവൈ.
https://www.facebook.com/Malayalivartha


























