കാമുകിക്കു വേണ്ടി നടുറോഡില്‍ തല്ലുകൂടി; ഒടുവില്‍ സിനിമയെ വെല്ലുന്ന ട്വിസ്റ്റ്

പെണ്ണിന്റെ പിന്നാലെ പോയി ജീവിതം തീര്‍ക്കുന്ന ആണുങ്ങള്‍ അറിയാന്‍. ഒരു പെണ്ണിന്റെ പേരില്‍ രണ്ട് പേര്‍ തമ്മില്‍ തല്ലുകൂടുക. തക്കം നോക്കി യുവതി മൂന്നാമനൊപ്പം പോകുക. സിനിമയെ വെല്ലുന്ന കഥയാണെന്ന് ഒറ്റനോട്ടത്തില്‍ തോന്നുമെങ്കിലും ഇതൊരു കെട്ടുകഥയോ സിനിമാ കഥയോ അല്ല. ബംഗളൂരുവിലാണ് സംഭവം.
ശശികല എന്ന യുവതിയുടെ പേരിലാണ് ബെംഗളൂരുനെലമംഗലം ഹൈവേയില്‍ രണ്ട് യുവാക്കള്‍ തമ്മില്‍ കലഹം ആരംഭിച്ചത്. വാക്കേറ്റത്തില്‍ ആരംഭിച്ച കലഹം കൈയ്യാങ്കളിയിലേക്ക് കടന്നപ്പോ!ഴാണ് ആളുകള്‍ സംഭവത്തില്‍ ഇടപെട്ടത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:
ക!ഴിഞ്ഞ ഒരു വര്‍ഷമായി വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ചികാബിദാരുകല്‍ മൂര്‍ത്തി എന്ന ആളിന്റെ കൂടെ താമസിച്ച് വരികയായിരുന്നു ശശികല.
ഇപ്പോള്‍ ശശികല ജോലി ചെയ്യുന്ന സ്ഥാപനത്തിലെ െ്രെഡവര്‍ സിദ്ധരാജു ശശികലയെ വിവാഹം ക!ഴിക്കാന്‍ ഇഷ്ട അറിയിക്കുകയും ശശികല വിവാഹത്തിന് സമ്മതിക്കുകയും ചെയ്തു. ക!ഴിഞ്ഞ ശനിയാ!ഴ്ച ഇവര്‍ രണ്ടുപേരെയും മൂര്‍ത്തി റോഡില്‍ വെച്ച് കണ്ടത് മുതലാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്.
പ്രശ്‌നം വഷളായപ്പോള്‍ പൊലീസെത്തി മൂന്നുപേരെയും സ്‌റ്റേഷനില്‍ എത്തിച്ചു. സ്‌റ്റേഷനില്‍ വെച്ച് ആരുടെ കൂടെ പോണം എന്ന പൊലീസിന്റെ ചോദ്യത്തിലാണ് സംഭവത്തിലെ അടുത്ത ട്വിസ്റ്റ് പുറത്തു വന്നത്.
രണ്ടുപേരുടെയും കൂടെ പോകുന്നില്ലെന്നായിരുന്നു മറുപടി നല്‍കിയ ശശികല, പിന്നീട് സുഹൃത്ത് എന്ന് പരിചയപ്പെടുത്തിയ ഒരാളുടെ കൂടെ പോവുകയയിരുന്നു.
https://www.facebook.com/Malayalivartha


























