ദേശീയ പൗരത്വ രെജിസ്റ്റർ സ്വാഗതം ചെയ്ത് കോൺഗ്രസ് ; അസമിൽ ദേശീയ പൗരത്വ രെജിസ്റ്റർ നടപ്പിലാക്കുക എന്നത് ഏറെക്കാലമായുള്ള കോൺഗ്രസിന്റെ ആവശ്യം

അസമിലെ പൗരത്വ രജിസ്റ്ററും ആയി ബന്ധപ്പെട്ട് നിരവധി വിവാദങ്ങൾ ഉയർന്ന് വന്നിരുന്നു. തൃണമൂൽ കോൺഗ്രസ്സ് ആയിരുന്നു ഇതിനെതിരെ ആദ്യം രംഗത്ത് വന്നത്. എന്നാൽ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ നിലപാട് മറ്റൊന്നാണ്. കോൺഗ്രസിന്റേതുതന്നെ എക്കാലത്തെയും ശക്തനായ നേതാവ് രാജീവ് ഗാന്ധിയുടെ ആശയമായിരുന്നു പൗരത്വ രെജിസ്റ്റർ എന്ന് കോൺഗ്രസ്സ് നേതാക്കൾ പറയുന്നു. അതുകൊണ്ടുതന്നെ ഇതിൽ നിന്നുള്ള പ്രതിഷേധത്തിൽ നിന്ന് കോൺഗ്രസ്സ് പിന്മാറിയിരിക്കുന്നു.
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിന് വേണ്ടിയാണ് ദേശീയ പൗരത്വ രെജിസ്റ്റർ അസമിൽ നടപ്പിലാക്കാൻ തീരുമാനിച്ചത്. അസമിലേക്ക് ബംഗ്ലാദേശിൽ നിന്നും മറ്റുമായി നിരവധി ആളുകൾ കുടിയേറിയതായാണ് സംശയിക്കുന്നത്. ഇത്തരത്തിൽ പൗരത്വ രെജിസ്റ്റർ നടപ്പിലാക്കിയതിന് ശേഷം നാൽപത് ലക്ഷം പേരാണ് അനധികൃതമായി കുടിയേറിയതായി കണ്ടെത്തിയത്.
പൗരത്വ രെജിസ്റ്ററിനെതിരെ തൃണമൂൽ നേതാവ് മമത ബാനർജി ശക്തമായി രംഗത്ത് വന്നിരുന്നു. അസമിൽ ദേശീയ പൗരത്വ രെജിസ്റ്റർ നടപ്പിലാക്കുക എന്നത് ഏറെക്കാലമായി കോൺഗ്രസിന്റെ ആവശ്യമായിരുന്നു. രാജീവ്ഗാന്ധി പ്രധാനമന്ത്രി ആയിരുന്നപ്പോൾ യാഥാർഥ്യമാക്കിയ ആസാം കരാറിന്റെ തുടർച്ചയാണ് ദേശീയ പൗരത്വ രെജിസ്റ്റർ.
https://www.facebook.com/Malayalivartha


























